യുഎസിന്‍റെ ദേശീയ പക്ഷിയായി വെള്ളത്തലയൻ പരുന്ത്; ബില്ലിൽ ജോ ബൈഡൻ ഒപ്പുവെച്ചു

Mail This Article
വാഷിംഗ്‌ടൺ ഡി സി∙ അമേരിക്കയുടെ ദേശീയപക്ഷിയായി വെള്ളത്തലയൻ പരുന്തിനെ പ്രഖ്യാപിച്ചു കൊണ്ടുള്ള ബില്ലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. 240 വർഷത്തിലേറെയായി അമേരിക്കയുടെ അധികാരത്തിന്റെയും ശക്തിയുടെയുംപ്രതീകമായി കണക്കാക്കുന്ന വെള്ളത്തലയൻ പരുന്തിനെ യുഎസിന്‍റെ ദേശീയ പക്ഷിയാക്കുന്ന ബില്ലിൽ ആണ് ബൈഡൻ ഒപ്പുവച്ചത്. ഇതോടെ ബിൽ നിയമമായി.
വെള്ളത്തലയൻ പരുന്തിനെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് വളരെക്കാലമായി ശ്രദ്ധിക്കപ്പെടാതെ കിടന്ന തീരുമാനമാണ് ഇപ്പോൾ നടപ്പാക്കിയത്. ഒട്ടുമിക്കവർക്കും പരിചിതമായ വെളുത്ത തലയും മഞ്ഞ കൊക്കും തവിട്ടുനിറത്തിലുള്ള ശരീരവുമുള്ള വെള്ളത്തലയൻ പരുന്തിനെ ദേശീയ പക്ഷിയായി നിയമിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോഡ് ഭേദഗതി ചെയ്തിരുന്നു.
1782 മുതൽ ഡിസൈൻ ഫൈനൽ ആയ കാലം മുതൽ ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ഗ്രേറ്റ് സീലിൽ വെള്ളത്തലയൻ പരുന്താണുള്ളത്. പരുന്ത്, ഒലിവ് ശാഖകൾ, അമ്പുകൾ, പതാക പോലുള്ള കവചം, "ഇ പ്ലൂറിബസ് ഉനും" എന്ന മുദ്രാവാക്യം, നക്ഷത്രങ്ങളുടെ ഒരു കൂട്ടം എന്നിവയാണ് മുദ്രയിൽ ഉള്ളത്. അതേ വർഷം തന്നെ കോൺഗ്രസ് വെള്ളത്തലയൻ പരുന്തിനെ ദേശീയ ചിഹ്നമായി തിരഞ്ഞെടുത്തു. അന്നു മുതൽ ഔദ്യോഗിക രേഖ മുതൽ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നങ്ങൾ, യുഎസ് കറൻസി എന്നിവയിലും ഒട്ടനവധി സ്ഥലങ്ങളിലുമെല്ലാം ഇവയുടെ ചിത്രമുണ്ട്. അതേസമയം ഈ പക്ഷിയെ ദേശീയ പക്ഷിയായി നാളിതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
വടക്കേ അമേരിക്കയാണ് ഈ പക്ഷികളുടെ നാട്. കഷണ്ടി പരുന്തുകളെന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്.
പക്ഷേ, പലരും ഇപ്പോൾ കരുതിയിരുന്ന ദേശീയ പക്ഷിയായി ഇത് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടില്ല.വടക്കേ അമേരിക്കയിലെ തദ്ദേശീയമാണ് കഷണ്ടി കഴുകൻ.