ADVERTISEMENT

വേക്ക്ഫീൽഡ് ∙ ന്യൂഹാംഷറിൽ കാർബൺ മോണോക്സൈഡ് വിഷബാധയെ തുടർന്ന് നാല് പേർ മരിച്ചു. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് 4:20 ഓടെയാണ് വേക്ക്ഫീൽഡ് ടൗണിലെ വീട്ടിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇവർ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. വീട്ടിൽ കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകളൊന്നും (അലാറം) ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

ക്രിസ്മസ് ആഘോഷത്തിൽ നാല് പേരെയും കാണാത്തതിനെ തുടർന്ന് മറ്റ് കുടുംബാംഗങ്ങളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

Christmas Day tragedy: Suspected Carbon Monoxide Poisoning Claims Four Lives in New Hampshire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com