ADVERTISEMENT

ഓക്‌ലാൻഡ് ∙ വെസ്റ്റ് ഓക്‌ലാന്റിലെ മലയാളികളുടെ കൂട്ടായ്മയായ വെസ്റ്റേൺ നൈറ്റ്സ് സ്പോർട്സ്  ക്ലബ് ഉദ്ഘാടനം ചെയ്തു. ഓക്‌ലാൻഡ് കോർബെൻ എസ്റ്റേറ്റ്ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനം ഓക്‌ലാൻഡ് മലയാളി സമാജം സെക്രട്ടറി ലിബി ഉമ്മൻ, കെസിഎൻഇസഡ് പ്രസിഡന്റ് ഡോൺ പതിപ്ലാക്കൽ എന്നിവർ നിർവഹിച്ചു. 

സമ്മേളനത്തിൽ ക്ലബിന്റെ നിയുക്ത പ്രസിഡന്റായി ഷാനു കുര്യാക്കോസ്, സെക്രട്ടറിയായി ഷമീം ഷബാബ് എന്നിവരെ തിരഞ്ഞെടുത്തു. വടംവലി, ക്രിക്കറ്റ് മത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെച്ച അംഗങ്ങൾ  വരും നാളുകളിൽ മറ്റു കലാ - കായിക മേഖലകളിലേക്കും ചുവടു വെയ്ക്കുമെന്ന് ക്ലബ്പ്രസിഡന്റ് ഷാനു കുര്യാക്കോസ് പറഞ്ഞു.

ഇരുനൂറിലധികം മലയാളികൾ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ക്രിസ്മസ് -ന്യൂ ഇയർ പരിപാടിയിൽ, ക്ലബ് അംഗങ്ങളുടെയും കുടുംബാംഗങ്ങങ്ങളുടെയും നേതൃത്വത്തിലുള്ള കലാ പരിപാടികൾ സമ്മേളത്തിനു കൊഴുപ്പേകി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെയാണ് സമ്മേളനം പിരിഞ്ഞത്.

English Summary:

Western Knights Sports Club Inaugurated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com