ADVERTISEMENT

വാഷിങ്ടൻ ഡി സി ∙  പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും.

കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ് പാസാക്കി.  പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ബില്ലാണിത്. പൊതു പെൻഷനുകൾ എടുക്കുന്ന ഏകദേശം 3 ദശലക്ഷം പൊതുമേഖലാ റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ്, ജനുവരി 6 ന് പ്രസിഡന്റ് ജോ ബൈഡൻ നിയമമാക്കുമെന്ന് പൊതു ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

പുതിയ ബിൽ മുൻ പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, അധ്യാപകർ എന്നിവർക്ക് സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കും, ഇത് പ്രോഗ്രാമിന്റെ ധനസ്ഥിതിയെ കൂടുതൽ ദുർബലമാക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി. 10 വർഷത്തിനുള്ളിൽ ബില്ലിന് 195 ബില്യൻ ഡോളറിലധികം ചിലവ് വരും.

പെൻഷൻ സ്വീകരിക്കുന്ന ആളുകൾക്ക് പരിമിതമായ ആനുകൂല്യങ്ങൾ നൽകുന്ന രണ്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യവസ്ഥകൾ സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്ട് റദ്ദാക്കും. നിലവിൽ, പെൻഷൻ പോലെയുള്ള മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കൂടി ലഭിച്ചാൽ പൊതുസേവന ജീവനക്കാർക്ക് അവരുടെ മുഴുവൻ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കില്ല.

സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം പ്രാബല്യത്തിൽ ആയ ശേഷം നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.ssa.gov/ എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും. 

English Summary:

Biden to sign into law new Social Security bill that boosts benefits for 3M public sector workers US

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com