വീസ പ്രശ്നം: ട്രംപിന്റെ ക്യാംപിൽ തമ്മിലടി

Mail This Article
അമേരിക്കയിൽ കുടിയേറിയ ഇന്ത്യക്കാർ പൊതുവേ ഡെം ആയിരുന്നു– ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ– റിപ്പബ്ലിക്കൻ ഇന്ത്യക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുപ്പക്കാരായിരുന്നല്ലോ.
കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക് രാമസ്വാമിയുടെ ഭാര്യ അപൂർവ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ആന്ധ്രക്കാരി ഉഷ! അതോടെ ചില അമേരിക്കക്കാർ ചിന്തിക്കാൻ തുടങ്ങി– മാഗാ ആകെ പിശകാണല്ലോ.
മാഗാ എന്നു വച്ചാൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’. ആ ഒറ്റ വാക്കിൽ പിടിച്ചാണ് ട്രംപ് ഇലക്‌ഷനിൽ ജയിച്ചു കയറിയത്. ഇലോൺ മസ്കിന്റെ ഇമേജും അധ്വാനവും 20 കോടി ഡോളർ (1700 കോടി രൂപ) മുതൽമുടക്കും വിജയത്തിനു പിന്നിലുണ്ട്. പക്ഷേ, മസ്ക് ഓസ്ട്രേലിയയിൽ നിന്നു കുടിയേറിയതാണ്. എച്ച്1ബി വീസയിൽ. നമ്മൾ ഇന്ത്യക്കാരെല്ലാം ഇവിടെ പഠിത്തം കഴിഞ്ഞ് വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തിയിട്ട് എച്ച്1 ബി വർക്ക് വീസയിലേക്കും പിന്നെ ഗ്രീൻ കാർഡിലേക്കും അടുത്തത് അമേരിക്കൻ പൗരത്വത്തിലേക്കും നീങ്ങുന്നു.
എച്ച്1ബി വീസയിൽ മാറ്റം വരുത്തണം, ഇന്ത്യാക്കാരും ചൈനക്കാരും ഇവിടെ വന്നു കൂടരുത് എന്നാണ് യൂറോപ്യൻ പിന്തുടർച്ചക്കാരായ മാഗാ വോട്ടർമാരായ അമേരിക്കക്കാരുടെ ചിന്താഗതി. തങ്ങളുടെ ജോലികൾ തട്ടിയെടുക്കുന്നെന്നാണ് ആക്ഷേപം. അങ്ങനെ ലോകമാകെ നിന്ന് ഏറ്റവും മികച്ച മസ്തിഷ്ക്കർ ഇവിടെ വന്നടിയുന്നതുകൊണ്ടാണ് അമേരിക്ക കട്ടിങ് എഡ്ജ് ടെക്നോളജിയിൽ മുന്നിലായതെന്ന് ഇലോൺ മസ്ക് തിരിച്ചടിക്കുന്നു.
ചുരുക്കത്തിൽ ഇലക്‌ഷൻ ജയിച്ച് അധികാരത്തിൽ കയറും മുൻപേ, ട്രംപ് ക്യാംപിൽ ആശയക്കുഴപ്പമായെന്നാണു വാർത്തകൾ. അതോടെ ഇന്ത്യക്കാരെ സോഷ്യൽ മീഡിയയിലുൾപ്പെടെ മുച്ചൂടും ആക്ഷേപിക്കുന്ന കമന്റുകളും ചിലർ പുറത്തുവിടുന്നുണ്ട്. സ്റ്റെം വിഷയങ്ങൾ (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ്.) പഠിക്കാൻ അവിടെ കുട്ടികളില്ലത്രെ. അവർ യൗവനം ആഘോഷിക്കുമ്പോൾ നമ്മുടെ പിള്ളാരാണ് കഷ്ടപ്പെട്ടു പഠിക്കുന്നത്. കഴിഞ്ഞ വർഷം 11 ലക്ഷം വിദേശ വിദ്യാർഥികൾ അമേരിക്കയിലെത്തി. സർവകലാശാലകൾക്കു വൻ വരുമാനമാണേ. സ്റ്റെം പ്രഫസർമാരിൽ പാതിയും ഇന്ത്യക്കാരോ ചൈനാക്കാരോ.
ഡിപ്പാർട്മെന്റ് ഓഫ് ഗവ.എഫിഷ്യൻസി (ഡോജി) എന്നൊരു വകുപ്പു തന്നെ ഉണ്ടാക്കി അതിന്റെ ചുമതല ട്രംപ് ഏൽപിച്ചിരിക്കുന്നത് വിവേകിനെയും മസ്കിനെയുമാണെന്നത് മാഗാക്കാർക്ക് സഹിക്കുന്നില്ല. ഇന്ത്യക്കാർ ഡോക്ടറും എൻജിനീയറുമൊക്കെ ആയിക്കോ, പക്ഷേ താക്കോൽ സ്ഥാനങ്ങളിലേക്ക് നാട്ടുകാർ തന്നെ തന്നെ വേണം