ഓർമ ഇന്‍റർനാഷനലിന്‍റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

Mail This Article
ഫിലഡൽഫിയ∙ ഓർമ ഇന്‍റർനാഷനലിന്‍റെ 2025-2026 ലേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. വിദേശ മലയാളികൾക്ക് സാംസ്കാരിക വേദികൾ ഒരുക്കുന്നതിനൊപ്പം സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും കുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുകയാണ് ഓർമയുടെ ലക്ഷ്യം.
സജി സെബാസ്റ്റ്യൻ (പ്രസിഡന്‍റ്), ക്രിസ്റ്റി ഏബ്രഹാം (സെക്രട്ടറി), റോഷൻ പ്ലാമൂട്ടിൽ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഫിലഡൽഫിയ സെന്‍റ് തോമസ് കത്തോലിക്കാ ഫൊറോന പള്ളി ട്രസ്റ്റിയായ സജി സെബാസ്റ്റ്യൻ, ഓർമ ടാലന്‍റ് ഫോറം ഫിനാൻസ് ഓഫിസറായും അമേരിക്കൻ മലയാളി പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ കോ ഓർഡിനേറ്ററായും പ്രവർത്തിച്ചു വരികയായിരുന്നു.
35 വർഷമായി ഫിലഡൽഫിയ നിവാസിയായ ക്രിസ്റ്റി ഏബ്രഹാം, മലയാള സാമൂഹിക സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമാണ്. നാടക നടൻ, സംഘാടകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് റോഷൻ പ്ലാമൂട്ടിൽ. ജോസ് ആറ്റുപുറം (ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ), ജോസ് തോമസ് (ടാലന്‍റ് ഫോറം), അറ്റോർണി ജോസ് കുന്നേൽ (ലീഗൽ ഫോറം), വിൻസെന്‍റ് ഇമ്മാനുവൽ (പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ഫോറം), അരുൺ കോവാട്ട് (മീഡിയ ഫോറം) എന്നിവർ ഫോറം ചെയർമാന്മാരായി തുടരും. ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ എന്നിവർ എക്സ് ഒഫീഷ്യൽസുമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഓർമ ചാപ്റ്ററുകളുടെയും റീജനുകളുടെയും നിലവിലുള്ള ഭാരവാഹികൾ തുടരും.