ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് (ഐസിഇസിഎച്ച്) 2025ൽ നേതൃത്വം നൽകുന്നതിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെന്‍റ് പോൾസ് ആൻഡ് സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് (വികാരി, സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ചർച്ച്, ഹൂസ്റ്റൺ) പ്രസിഡന്‍റും റവ. ഫാ. രാജേഷ് കെ. ജോൺ (സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ) വൈസ് പ്രസിഡന്‍റുമാണ്. ഷാജൻ ജോർജ് (ട്രിനിറ്റി മാർത്തോമ്മാ ഇടവക) സെക്രട്ടറിയും രാജൻ അങ്ങാടിയിൽ (സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തോലിക്കാ പള്ളി ) ട്രഷററുമാണ്.

ഫാൻസി മോൾ പള്ളാത്തുമഠം (പ്രോഗ്രാം കോ-ഓർഡിനേറ്റർ), ജോൺസൺ ഉമ്മൻ (പബ്ലിക് റിലേഷൻസ് ഓഫിസർ), നൈനാൻ വീട്ടീൽ, മിൽട്ട മാത്യു (വെളാന്‍റിയർ ക്യാപ്റ്റൻമാർ), ജിനോ ജേക്കബ് (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. റെജി കോട്ടയം, ബിജു ചാലക്കൽ (സ്പോർട്സ് കോ-ഓർഡിനേറ്റർമാർ), ഡോ. അന്ന കെ. ഫിലിപ്പ് (ഐസിഇസിഎച്ച് ക്വയർ കോ-ഓർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ജോജി ജോസഫ്, നൈനാൻ വീട്ടീൽ, സാബു മത്തായി, നവീൻ ജയൻ, ജോൺസൺ ഉമ്മൻ, മിൽട്ട മാത്യു, രഞ്ജു രാജ്, വിനോദ് ചെറിയാൻ, അനിത് ഫിലിപ്പ്, മെവിൻ മാത്യു, സുബിൻ ജോൺ, ജോൺ വർഗീസ്, ഷൈജു മാത്യു എന്നിവരെ സ്പോർട്സ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

യോഗത്തിൽ സിമി തോമസ് സ്വാഗത പ്രസംഗവും സെക്രട്ടറി റെജി ജോർജ് വാർഷിക റിപ്പോർട്ടും രാജൻ അങ്ങാടിയിൽ നന്ദി പ്രകാശനവും നിർവഹിച്ചു.

English Summary:

New leadership for Indian Christian Ecumenical Community of Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com