ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ വെർജീനിയയിൽ നിന്നുള്ള ജനപ്രതിനിധിയായി ഇന്ത്യൻ വംശജൻ സുഹാസ് സുബ്രഹ്മണ്യം സത്യപ്രതിജ്ഞ ചെയ്തു. ഭഗവദ്ഗീത കയ്യിൽ പിടിച്ച് സുഹാസ് സത്യവാചകം ചൊല്ലുന്നതിന് കാണാൻ കുടുംബാംഗങ്ങളും എത്തിയിരുന്നു.

വെർജീനിയയിൽ നിന്നും കോൺഗ്രസ് പ്രതിനിധിയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് താൻ എന്നാൽ അവസാനത്തെ ആളല്ല എന്നതിൽ അഭിമാനമുണ്ടെന്ന് സുഹാസ് സമൂഹ മാധ്യമത്തിലെഴുതി. 

വെർജീനിയ ജനറൽ അസംബ്ലിയിലേക്ക് 2019 ലും സ്റ്റേറ്റ് സെനറ്റിലേക്ക് 2023 ലും വിജയിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കുടിയേറിയ ദമ്പതികളുടെ മകനായി ഹൂസ്റ്റണിൽ ആണ് സുഹാസ് ജനിച്ചത്. 2015 ൽ ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വൈറ്റ്ഹൗസിൽ ടെക്നോളജി നയ ഉപദേശകനായിരുന്നു.

English Summary:

Suhas Subramanyam sworn into US Congress as first Indian-American to represent Virginia's 10th District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com