പ്രതിസന്ധികളിൽ ദൈവം താങ്ങായിരിക്കും: ഡോ. വിനോ ജോൺ ഡാനിയേൽ
![dr-vino-john-daniel-at-international-prayer-line-meeting dr-vino-john-daniel-at-international-prayer-line-meeting](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/1/8/dr-vino-john-daniel-at-international-prayer-line-meeting-1.jpg?w=1120&h=583)
Mail This Article
ഫിലഡൽഫിയ ∙ കര കവിഞ്ഞൊഴുകുന്ന ജോർദാൻ നദിയുടെ മുൻപിൽ പതറാതെ പിടിച്ചുനിൽക്കുന്നതിന് ജോഷ്വയ്ക്ക് സാധിച്ചത് ദൈവീക കൃപ ലഭിച്ചത് കൊണ്ടാണ്. അതു പോലെ ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ താങ്ങായി തണലായി ദൈവം നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഡോ. വിനോ ജോൺ ഡാനിയേൽ
2025 വർഷത്തെ പ്രഥമ രാജ്യാന്തര പ്രെയർലൈൻ (556-ാമത്) സംഘടിപ്പിച്ച യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. വിനോ ജോൺ. വഴികാട്ടിയായി പരിശുദ്ധാത്മാവിനെ സ്വീകരിച്ചതാണ് ജോഷ്വ ജീവിതത്തിൽ അനുഗ്രഹിക്കപ്പെട്ടതിന് കാരണം. ഇത് ജീവിത മാതൃകയായി നാം സ്വീകരിക്കണമെന്നും വിനോ ജോൺ പറഞ്ഞു.
![international-prayer-line-us international-prayer-line-us](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ടി.ജി. ഏബ്രഹാമിന്‍റെ (ഷിക്കാഗോ) പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും മുഖ്യതിഥി ഡോ. വിനോ ജെ. ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഏബ്രഹാം കെ. ഇടിക്കുള (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഷിക്കാഗോയിൽ നിന്നുള്ള അമ്മിണി ഏബ്രഹാം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
വിവാഹ വാർഷികവും ജന്മദിനവും ആഘോഷിച്ചവരെ സി.വി. സാമുവേൽ അനുമോദിച്ചു. ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനായോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്ന് കോഓർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. പാസ്റ്റർ ടി.വി. ജോർജ് (ഡാലസ്) സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു. ഷിബു ജോർജ് (ഹൂസ്റ്റൺ), ശ്രീ. ജോസഫ് ടി. ജോർജ് (രാജു) (ഹൂസ്റ്റൺ) എന്നിവർ ടെക്‌നിക്കൽ കോഓർഡിനേറ്റർമാരായിരുന്നു.