ഫൊക്കാന പെൻസിൽവാനിയ റീജനൽ കൺവൻഷൻ പ്രൗഢഗംഭീരമായി
Mail This Article
പെൻസിൽവാനിയ ∙ പ്രവാസികളുടെ നോർത്ത് അമേരിക്കൻ, കാനഡ രാജ്യങ്ങളിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ കൺവെൻഷൻ പ്രൗഢഗംഭീരമായി നടത്തി. 41 വർഷത്തെ പാരമ്പര്യമാണ് സംഘടനയ്ക്കുള്ളത്. ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്.
റീജനൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ നിഖിൽ സിവർ, ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോ.നീനാ അഹ്മദ്, പെൻസിൽവേനിയ ഗവർണറുടെ ഏഷ്യൻ അഫേഴ്സ് കമ്മിറ്റി ഡയറക്ടർ റൈസിൻ കരു, ഫൊക്കാനാ ജനറൽസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ ചെയ്ത സേവനങ്ങളെ മുൻനിർത്തി ബ്ലസൻ മാത്യുവിനും, അറ്റോർണി ജോസ് കുന്നേലിനും, വിൻസെന്റ് ഇമ്മാനുവേലിനും കമ്മ്യൂണിറ്റി അവാർഡുകൾ നൽകി ആദരിച്ചു. ഫൊക്കാന അസോസിയേറ്റ് ട്രഷറർ മിലി ഫിലിപ്പ് സ്വാഗതവും റീജനൽ സെക്രട്ടറി എൽദോ വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, സുധ കർത്താ, തോമസ് തോമസ്, മത്തായി ചാക്കോ, ജീമോൻ വർഗീസ്, സുധീപ് നായർ, ബ്ലസൻ മാത്യു, സ്‌കറിയ പെരിയാപ്പുറം, രാജൻ സാമുവൽ, ലിസി തോമസ്, ജോർജ് നടവയൽ, ദേവസി പാലാട്ടി, മാത്യു ചെറിയാൻ, അലക്സ് തോമസ്, സന്തോഷ് എബ്രഹാം, അഭിലാഷ് ജോൺ, ഫ്രാൻസിസ് കാരക്കാട്, റോണി വർഗീസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
മിലി ഫിലിപ്പ്, ഫെയ്ത്ത് എൽദോ എന്നിവർ പരിപാടികളുടെ അവതാരകരായി. ബിജു എബ്രഹാമിന്റെ മനോഹരമായ ഗാനത്തോടുകൂടി ആരംഭിച്ച സാംസ്കാരിക പരിപാടികൾ മികച്ചതായി . എക്സറ്റൺ മലയാളി അസോസിയേഷന്റെയും കടവിന്റെയും പ്രോഗ്രാമുകൾ മികച്ച നിലവാരം പുലർത്തി. അലിക റേച്ചൽ തോമസിന്റെ ഡാൻസും ശ്രദ്ധിക്കപ്പെട്ടു.