നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ മണ്ഡലകാല അയ്യപ്പ ഭജന സമാപനം 12ന്
Mail This Article
×
ന്യൂയോർക്ക് ∙ നായർ ബനവലന്റ് അസോസിയേഷൻ സെന്ററിലെ മണ്ഡലകാല അയ്യപ്പ ഭജനയുടെ സമാപനം ജനുവരി 12ന്. വൈകിട്ട് 4 മണി മുതൽ ട്രഷറർ രാധാമണി നായരുടെ നേതൃത്വത്തിലായിരിക്കും ഭജന സമാപനമെന്ന് സെന്റർ പ്രസിഡന്റ് ക്രിസ് തോപ്പിൽ അറിയിച്ചു.
നവംബർ മുതൽ എല്ലാ ശനിയാഴ്ചകളിലുമായാണ് ഭജന സംഘടിപ്പിച്ചിരുന്നത്. ക്ഷേത്രത്തിലെ പൂജാരിയുടെ വിശേഷാൽ പൂജകളോടെ ഭജന സമാപിക്കുമെന്ന് സെക്രട്ടറി രഘുവരൻ നായർ പറഞ്ഞു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പ സേവാസംഘവുമായി സഹകരിച്ചാണ് സമാപന പരിപാടികൾ സംഘടിപ്പിക്കുന്നത്.
(വാര്‍ത്ത: ജയപ്രകാശ് നായർ)
English Summary:
Mandalakala Bhajana Conclude at Nair Benevolent Association
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.