ADVERTISEMENT

ഷിക്കാഗോ ∙ നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ ഓൺലൈൻ പ്രാർഥനയ്ക്ക് ജനുവരി 19ന് സെലിബ്രേഷൻ ചർച്ചിൽ തുടക്കം. വൈകുന്നേരം 5ന് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർഥനയിൽ പങ്കുചേരും.

നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ലോക്കൽ പ്രയർ കമ്മിറ്റിയോട് ചേർന്ന് തുടർ പദ്ധതികൾ ആവിഷ്കരിക്കും. 2026ൽ ഷിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും കൺവീനർ നിർവഹിക്കും.

ഇതോടനുബന്ധിച്ച് കേരള ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗൽ കീർത്തന അവാർഡിന് അർഹനായ പാസ്റ്റർ സാംകുട്ടി മത്തായിക്കുള്ള അവാർഡ് വിതരണവും ;ചടങ്ങിൽ നടക്കും. ഷിക്കാഗോയിലെ സീനിയർ മിനിസ്റ്റേഴ്സായ പാസ്റ്റർ ജോസഫ് കെ ജോസഫ്, പാസ്റ്റർ പി സി മാമ്മൻ, പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, പാസ്റ്റർ പി വി കുരുവിള എന്നിവരെ ആദരിക്കും. ക്രൈസ്തവ സാഹിത്യകാരൻ റവ. ജോർജ് മാത്യു പുതുപ്പള്ളിയാണ്  മുഖ്യ അതിഥി.

(വാർത്ത: കുര്യൻ ഫിലിപ്പ്)

English Summary:

Picinac Prayerline inauguration and logo launch on 19th January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com