കനത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്; നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് രണ്ട് ദിവസം അവധി
Mail This Article
ഡാലസ് ∙ കനത്ത മഞ്ഞുവീഴ്ചയ്ക്കും കൊടുങ്കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് നോർത്ത് ടെക്സസ് സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ഡാലസ് - ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാലസ് ഐ എസ് ഡി തുടങ്ങിയ സ്കൂളുകൾക്കാണ് അവധി. മിക്ക സ്കൂളുകളും ഇനി തിങ്കളാഴ്ചയേ തുറക്കുകയുള്ളു. അതാത് ഐഎസ്ഡി വെബ്സൈറ്റുകളിൽ അവധി സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാണ്.
വ്യാഴാഴ്ച രാവിലെ 6 മണിക്ക് ശേഷം മഴയ്ക്ക് തുടക്കമാകുമെന്ന് ഫോർട്ട് വർത്തിലെ ഓഫിസിലെ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ചയും ഇന്ന് വൈകിട്ട് മുതൽ വെള്ളിയാഴ്ച രാവിലെ വരെ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മഞ്ഞിനെ തുടർന്ന് വടക്കൻ ടെക്സസിലെ റോഡുകളിൽ വെള്ളിയാഴ്ച വരെ ഗതാഗത തടസമുണ്ടാകും. ഈ ദിവസങ്ങളിൽ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.