ADVERTISEMENT

ഫിലഡൽഫിയ / കോട്ടയം ∙ അമേരിക്കൻ മലയാളിയും കലാ, സാമൂഹിക, സംഘടനാ പ്രവർത്തകനുമായ ജീമോൻ ജോർജ് നിർമിക്കുന്ന “ശുക്രൻ” സിനിമയ്ക്ക് കോട്ടയത്ത് തുടക്കമായി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ചാണ്ടി ഉമ്മന്റേയും സാന്നിദ്ധ്യത്തിൽ ഈ മാസം 7ന് കോട്ടയം പനച്ചിക്കാട്ട് ആണ് ഉബൈനി സംവിധാനം ചെയ്യുന്ന “ശുക്രൻ” എന്ന സിനിമയ്ക്ക് തുടക്കം കുറിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വിച്ചോൺ കർമ്മവും ചാണ്ടി ഉമ്മൻ എംഎൽഎ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്.

ബിബിൻ ജോർജും കോട്ടയം നസീറുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. നീൽ സിനിമാസ് ആൻഡ് സൂര്യ ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ ജീമോൻ ജോർജ്, ഷിജു കെ. ടോം, മനോജ് കുമാർ. കെ.പി, ഷാജി.കെ. ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസകരമായ സംഭവങ്ങളാണ് ശുക്രന്റെ ഇതിവൃത്തം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം. ബിബിൻ ജോർജും ചന്തുനാഥുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റൊമാന്റിക്, കോമഡി ത്രില്ലർ ആണ് ചിത്രം. ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ, ഷാജു ഏബ്രഹാം, തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ, ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന–രാഹുൽ കല്യാൺ, ഗാനങ്ങൾ– വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ, സംഗീതം -സ്റ്റിൽജു അർജുൻ, ഛായാഗ്രഹണം – മെൽവിൻ കുരിശിങ്കൽ, കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഡിസൈൻ – ബ്യൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാനൂർ, പ്രൊഡക്ഷൻ മാനേജർ – അനീഷ് തിരുവഞ്ചൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് ചാമക്കാല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കോട്ടയം, ഏറ്റുമാനൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി  ചിത്രീകരണം പൂർത്തിയാകും.

English Summary:

Shooting of Shukran Cinema has Started in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com