ADVERTISEMENT

ഹൂസ്റ്റൺ ∙ ജനുവരി 11ന് സ്റ്റാഫോർഡിലുള്ള ഫിൽഫിലെ റസ്റ്ററന്റിൽവച്ചു എൻ എസ് എസിന്റെ സ്ഥാപക അംഗം അപ്പുനായർ സത്യവാചകം ചൊല്ലിക്കൊടുക്കുകയും പുതിയ ഭാരവാഹികൾ ഒത്തുചൊല്ലുകയും പുതിയ പ്രസിഡന്റ് സുനിൽ രാധമ്മയും മറ്റു അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിക്കുകയും ചെയ്‌തതോടെ മന്നം ജയന്തി സമാരംഭിച്ചു.

greater-houston-nair-service-society-mannam-jayanthi-3

സെക്രട്ടറി അഖിലേഷ് നായർ സ്വാഗതം ആശംസിക്കുകയും പുതുതായി കരയോഗത്തിൽ ചേർന്നവരെ പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ മനോജ് നായരുടെ അംഗത്വ വിതരണത്തിനുശേഷം കെ എച് എസ് മുൻ പ്രസിഡന്റ് ഹരി ശിവരാമൻ സംസാരിച്ചു.

greater-houston-nair-service-society-mannam-jayanthi-2

തുടർന്ന് മുൻ എൻ എസ് എസ് പ്രസിഡന്റ് അജിത് നായർ, മുൻ കെ എച് എസ് പ്രസിഡന്റ് രമാ പിള്ളാ എന്നിവരും സംസാരിച്ചു. കൊച്ചു കുട്ടികളുടെ ഭാരതകേസരിയെക്കുറിച്ചുള്ള പ്രസംഗം വളരെ അർഥവത്തായിരുന്നു.  ശ്രീകു നായർ കുട്ടികൾക്കായി ക്വിസ് മത്സരം തയാറാക്കി. 
(വാർത്ത: ശങ്കരൻകുട്ടി)

English Summary:

Greater Houston Nair Service Society Mannam Jayanthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com