നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലേക്ക് പുതിയ സംഘടനകളെ ക്ഷണിച്ച് ഭാരവാഹികൾ
Mail This Article
ടൊറന്‍റോ∙ കാനഡയിലെ മലയാളി സംഘടനകളുടെ കേന്ദ്ര കൂട്ടായ്മയായ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലേക്ക് (NFMAC) പുതിയ സംഘടനകളെ ക്ഷണിക്കുന്നതായി പ്രസിഡന്‍റ് കുര്യൻ പ്രക്കാനം. മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുര്യൻ പ്രക്കാനത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ പ്രസ്ഥാനം.
കാനഡയിലുള്ള ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എൻഎഫ്എംഎ കാനഡ ഇന്ന് മലയാളി സംഘടനാ രംഗത്ത് ഒരു വലിയ ശക്തിയായി മാറിയിരിക്കുന്നു. കാനഡയിലെ വിവിധ മലയാളി സംഘടനകളിൽ നിന്നുമുള്ള ഭാരവാഹികളെ കോർത്തിണക്കി എൻ എഫ് എം എ കാനഡ അതിന്‍റെ നാഷനൽ കമ്മറ്റി രൂപീകരണം നടത്തിയിരിക്കുന്നത്.
പ്രസിഡന്‍റ് കുര്യൻ പ്രക്കാനം, ജനറൽ സെക്രട്ടറി ലിറ്റി ജോർജ്, നാഷനൽ എക്സിക്യൂറ്റീവ് പ്രസിഡന്‍റ് പ്രസാദ് നായർ, വൈസ് പ്രസിഡന്‍റ് ഡോ. കൃഷ്ണൻ നായർ, അജു ഫിലിപ്, നാഷനൽ സെക്രട്ടറിമാരായ ഗിരി ശങ്കർ, ഉല്ലാസ് മാത്യു, ബിജു മാധവൻ, ജോസഫ് പോൾ പള്ളിപ്പാടൻ, അരുൺ ചന്ദ്രൻ, ബിനൂ കോര, റീജനൽ വൈസ് പ്രസിഡന്‍റുമാരായ ടോണി സി ജോയ്, ഗോപകുമാർ കുറുപ്പ്, ആസ്റ്റർ ജോർജ്, ഷിബു ചാക്കോ നാഷനൽ അസോസിയേറ്റ് സെക്രട്ടറിമാരായ ജൂലിയൻ ജോർജ്, ഏമിൽ ജോൺ, സിജു സൈമൺ, സന്തോഷ് മേക്കര, ജീറ്റോ ടോം, എന്നിവരും നാഷനൽ അഡിഷനൽ അസോസിയേറ്റ് സെക്രട്ടറിമാരായ സാജു ഇവാൻ സോണി തോമസ, പ്രീതി ഉണ്ണി ഉൾപ്പെടെ നിരവധി പേർ ഭാരവാഹികളായിട്ടുണ്ട്. ചെറുതും വലുതുമായ എല്ലാ സംഘടനകളെയും എൻഎഫ്എംഎയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. ഏതാണ്ട് അറുപതിൽ പരം സംഘടനകൾ എൻഎഫ്എംഎ കാനഡയിൽ ഭാഗമായി പ്രവർത്തിക്കുന്നു.