പമ്പ മലയാളി അസോസിയേഷൻ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
Mail This Article
ഫിലഡൽഫിയ∙ പെൻസിൽവേനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്‌മെന്‍റ് (പമ്പ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. പമ്പ പ്രസിഡന്‍റ് റവ. ഫിലിപ്പ്സ് മോടയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ പ്രസിഡന്‍റ് ജോൺ പണിക്കർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ഡോ. ഈപ്പൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകി.
കോഓർഡിനേറ്റർ അലക്സ് തോമസ്, സുധ കർത്താ, വിൻസെന്‍റ് ഇമ്മാനുവൽ, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, വത്സ തട്ടാർകുന്നേൽ, ബ്രിജിത് വിൻസെന്‍റ്, സുരേഷ് നായർ, മോഡി ജേക്കബ് എന്നിവർ ആശംസ പ്രസംഗവും സുമോദ് നെല്ലിക്കാല നന്ദിയും അറിയിച്ചു.
മേഴ്സി പണിക്കർ, രാജു പിജോൺ, സുമോദ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനത്തെത്തുടർന്ന് വിവിധ വിനോദപരിപാടികൾ അരങ്ങേറുകയുണ്ടായി.
പരിപാടിയോടനുബന്ധിച്ച് പ്രസിഡന്‍റ് റവ. ഫിലിപ്പ്സ് മോടയിൽ പുതിയ പ്രസിഡന്‍റ് ജോൺ പണിക്കർക്ക് ഔദ്യോഗിക രേഖകൾ കൈമാറി. ജനറൽ സെക്രട്ടറി ജോർജ് ഓലിക്കലിന് വേണ്ടി ജോയിന്‍റ് സെക്രട്ടറി തോമസ് പോൾ ഔദ്യോഗിക രേഖകൾ സ്വീകരിച്ചു. ട്രഷററായി സുമോദ് തോമസ് നെല്ലിക്കാല അധികാരമേറ്റു.
അലക്സ് തോമസ് (വൈസ് പ്രസിഡന്‍റ്), തോമസ് പോൾ (അസോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസോസിയേറ്റ് ട്രഷറർ), ഫിലിപ്പോസ് ചെറിയാൻ (അക്കൗണ്ടന്‍റ്), ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർപേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), റവ. ഫിലിപ്പ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐടി കോഓർഡിനേറ്റർ), എബി മാത്യു (ലൈബ്രറി), ഈപ്പൻ ഡാനിയേൽ (ലിറ്റററി ആക്ടിവിറ്റീസ്), രാജു പിജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ് (ഫണ്ട് റൈസിങ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനു ജോൺസൺ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാർകുന്നേൽ (വിഷ്വൽ മീഡിയ), സെലിൻ ജോർജ് (വുമൺസ് ഫോറം കോഓർഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിങ് കമ്മിറ്റി ചെയർമാൻ) എന്നിവരെ കൂടാതെ റോണി വർഗീസ് (സ്പോർട്സ്), അഭിലാഷ് ജോൺ (പ്രോഗ്രാം കോഓർഡിനേറ്റർ), ജോർജ് കുട്ടി ലൂക്കോസ് (പിആർഒ), വി.വി. ചെറിയാൻ (കമ്മ്യൂണിറ്റി സർവീസ്), ജയാ സുമോദ് (ചാരിറ്റി), ഡൊമനിക് ജേക്കബ് (ഫുഡ് കോഓർഡിനേറ്റർ) എന്നിവരെ കൂടി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.