കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പുതുവത്സര ആഘോഷവും വിരമിക്കൽ ചടങ്ങും സംഘടിപ്പിച്ചു
Mail This Article
ഡാലസ് ∙ നോർത്ത്ടെക്സസ് പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പുത്തുവത്സര അഘോഷവും 2024ൽ വിരമിച്ച മലയാളി ജീവനക്കാരുടെ യാത്രായയപും ജനുവരി ഒന്നിന് വൈകുന്നേരം കാരറ്ൾടാനിലുള്ള ഇന്ത്യൻ ക്രീക്ക് ക്ലബ്ഹൗസിൽ വച്ചു നടത്തി. തോമസ് തൈമുറിയിൽ സമ്മേളനത്തിൽ പങ്കെടുത്തുവരെ സ്വാഗതം ചെയ്യുകയും പുതുവത്സര സന്ദേശവും നൽകുകയും ചെയ്തു.
നോർത്ത് ടെക്സസ് മലയാളികളയ പോസ്റ്റൽ ജീവനക്കാരും അവരോടൊപ്പം കഴിഞ്ഞകാലങ്ങളിൽ ജോലി ചെയ്തവരും അവരുട കുടുംബാംഗങ്ങൾ ആണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത് ചടങ്ങിൽ സഹപ്രവർത്തകനായ ഫാ. ജോസഫ് കുര്യൻ മലയാളി കൂട്ടായ്മയുടെ ഉപഹാരം വിരമിച്ചവർക്കു സമ്മാനിക്കുകയും തുടർന്നു പ്രാർഥക്കുകയും ചെയ്തു.
2024ൽ പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ചവർക്ക് അഭിനന്ദനങ്ങഉം ആശംസകഉം അറിയിച്ചുകൊണ്ട് സഹപ്രവർത്തകർ സംസാരിച്ചു.
മീറ്റിങ്ങിൽ പങ്കെടുത്തവർ മലയാളി കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടാകാരെ അഭിനന്ദിക്കുകയും ചെയ്തു. റോയ് ജോൺ വിരമിച്ചവർക്കു ആശംസകൾ അറിയിക്കുകയും നന്ദി രേഖപെടുത്തുകയും ചെയ്തു. മലയാളി കൂട്ടായ്മക്കു നേതൃത്വം നൽകുന്നത് റോയ് ജോണും തോമസ് തൈമുറിയിലും ആണ്.