കാനഡയിൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഇന്ത്യൻ വംശജൻ

Mail This Article
×
ഓട്ടവ ∙ കാനഡയിലെ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനാർഥിത്വവും ലക്ഷ്യമിട്ട് ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ. കർണാടകയിൽ ജനിച്ച ചന്ദ്ര സമൂഹമാധ്യമത്തിലാണു ആഗ്രഹം അറിയിച്ചത്.
കാനഡയെ പരമാധികാര റിപ്പബ്ലിക്കാക്കാൻ ലക്ഷ്യമിടുന്ന ചന്ദ്ര ബ്രിട്ടിഷ് രാജാവിനെ കാനഡയുടെ രാഷ്ട്രത്തലവൻ എന്ന നിലയിൽ നിന്നു മാറ്റണമെന്ന ആവശ്യക്കാരനാണ്. ആളുകളുടെ വിരമിക്കൽ പ്രായം ഉയർത്തും, പലസ്തീനെ പൂർണ രാഷ്ട്രമായി അംഗീകരിക്കും തുടങ്ങിയ നയങ്ങളുൾപ്പെടെ അദ്ദേഹം ഇന്നലെ എക്സിൽ പങ്കുവച്ചു. കാനഡയിലെ ഇന്ത്യൻ വംശജരായ ഹിന്ദുക്കളുടെ വക്താവുമാണ് ചന്ദ്ര. കഴിഞ്ഞവർഷം ഇന്ത്യയിലെത്തി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.
English Summary:
Indo-Canadian MP Chandra Arya Enters PM Race as Trudeau Announces Exit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.