ADVERTISEMENT

ടെക്സസ് ∙ ടെക്സസിൽ ആറ് മേസിസ് സ്റ്റോറുകൾ അടച്ചുപൂട്ടുന്നു. അമേരിക്കയിലെ റീട്ടെയിൽ ഭീമന്മാരായ മേസിസ് 66 സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 

പദ്ധതിയുടെ ഭാഗമായാണ് വരുമാനം കുറവുള്ള ടെകസ്സിലെ ആറ് സ്റ്റോറുകൾ മേസിസ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഫെബ്രുവരിയിൽ ക്ലിയറൻസ് വിൽപ്പന ആരംഭിക്കും.

പ്ലാനോയിലെ വില്ലോ ബെൻഡിലെ ഷോപ്പുകൾ, ഫോർട്ട് വർത്തിലെ വെസ്റ്റ് ബെൻഡിലെ ഷോപ്പുകൾ, സൗത്ത്‌ലേക്കിലെ സൗത്ത്‌ലേക്ക് ടൗൺ സ്‌ക്വയർ, ടെക്സസിലെ ഫ്ലവർ മൗണ്ടിലെ ഹൈലാൻഡ്‌സ് ഓഫ് ഫ്ലവർ മൗണ്ട് എന്നിവയാണ് അടച്ചപൂട്ടുന്ന പ്രധാന സ്റ്റോറുകൾ. മൂന്ന് വർഷത്തെ കാലയളവിൽ ഏകദേശം 150 സ്റ്റോറുകൾ അടച്ചുപൂട്ടുകയാണ് കമ്പനിയുടെ ലക്ഷ്യം. 

English Summary:

Macy's confirms six Texas store closures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com