ADVERTISEMENT

ഷിക്കാഗോ ∙ ജനുവരി 20ന് അമേരിക്കയുടെ 47–ാം മത്തെ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യം അധികാരമേറ്റെടുക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഷിക്കാഗോ മലയാളികൾ അന്നേ ദിവസം വൈകുന്നേരം 6.30 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ഹാളിൽ വച്ച് യോഗം ചേരുന്നു.

പൊതുസമ്മേളനം ഷിക്കാഗോയിലെ പ്രമുഖ റേഡിയോളജിസ്റ്റായ ഡോ. ബിനു ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ ഡിഫൻസ് ബിസിനസ് കോൺട്രാക്ടർ ഷിക്കാഗോ ലൂയി, ആൽകോ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും, ഗ്ലോബൽ ബിസിനസ് ലീഡറുമായ ജോർജ് മൊളാക്കൽ, അമേരിക്കൻ ഡിഫൻസിൽ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് വിഭാഗത്തിലെ സീനിയർ പ്രോജക്ട് മാനേജരായ സോളി കുര്യൻ എന്നിവർ യോഗത്തെ അഭിസംഭോദന ചെയ്തു സംസാരിക്കും.

പ്രസ്തുത പരിപാടിയുടെ കോർഡിനേറ്റർമാരായി മോനു വർഗീസ് – 847 946 4749, ജോൺ പാട്ടപതി – 847 312 7151, പീറ്റർ കുളങ്ങര, ടോമി ഇടത്തിൽ, ലെജി പട്ടരുമഠത്തിൽ, മനോജ് അച്ചേട്ട്, ഡോ. സിബിൾ ഫിലിപ്പ്, ശ്രീജയ നാഷാന്ദ്, മോനി വർഗീസ്, കാൽവിൻ കവലയ്ക്കൽ, ജോഷി വള്ളിക്കളം – 312 685 6749 എന്നിവരാണ്
(വാർത്ത ∙ ജോഷി വള്ളിക്കളം)

English Summary:

Chicago Malayalee Association will conduct public conference for Trump oath taking ceremony

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com