ADVERTISEMENT

ഷിക്കാഗോ ∙ സിറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ പുതിയ സെക്രട്ടറിയായി റവ. ഡോ. റെജി പി. കുര്യൻ പ്ലാത്തോട്ടത്തിനെ നിയമിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഡോ. റെജി പ്ലാത്തോട്ടം ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളജിന്റെ പ്രിൻസിപ്പലായും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ അദ്ധ്യയന വർഷം നാലുവർഷത്തെ ഡിഗ്രി കോഴ്‌സ് തുടങ്ങുന്നതിന് റവ. ഫാ. റെജി പ്ലാത്തോട്ടം നേതൃത്വം നൽകി. 

സിറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സിനഡൽ കമ്മിറ്റിയുടെ കൺവീനർ മാർ ജോസഫ് കല്ലങ്ങൊട്ടാണ് പെർമെനന്റ് സിനഡിന്റെ അംഗീകാരത്തോടെ ഈ നിയമനം നടത്തിയത്. റവ. ഫാ. റെജി പ്ലാത്തോട്ടത്തിന് അമേരിക്കൻ ഐക്യനാട്ടുകളിലെ എസ്ബി അല്മനൈകളുടെ സ്‌നേഹാദരവുകളും അഭിനന്ദനങ്ങളും.
(വാർത്ത: ആന്റണി ഫ്രാൻസിസ്)

English Summary:

Rev. Dr. Reji P. Kurian has been appointed as the new Secretary of the Higher Education Commission of the Syro-Malabar Church, Plathottam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com