ന്യൂജഴ്‌സിയിൽ മന്ത്ര കൺവൻഷനും തിരുവാതിരയും സംഘടിപ്പിച്ചു

Mail This Article
ന്യൂജഴ്‌സി∙ ന്യൂജഴ്‌സിയിൽ മന്ത്ര കൺവൻഷൻ 2025 ശുഭാരംഭവും തിരുവാതിര മഹോത്സവവും സംഘടിപ്പിച്ചു. 21 വർഷമായി ന്യൂജഴ്‌സിയിൽ ചിത്ര മേനോൻ, ഡോ. രേഖ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്‍റ് ശ്യാം ശങ്കർ മുഖ്യാതിഥിയായിരുന്നു.
ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രയ്ക്ക് വർധിച്ചുവരുന്ന സ്വീകാര്യതയിൽ ജനറൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തോഷം പ്രകടിപ്പിച്ചു.അമേരിക്കയിലെ ഹൈന്ദവ സംഘടനയായ മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) ഷാർലറ്റ്, നോർത്ത് കാരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക് ചടങ്ങിൽ പങ്കെടുത്തവരെ അദ്ദേഹം ക്ഷണിച്ചു.



നൂറിലധികം നർത്തകർ പങ്കെടുത്ത തിരുവാതിര മഹോത്സവം കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. ട്രസ്റ്റി വൈസ് ചെയർ ഡോ. രേഖ മേനോൻ, നിയുക്ത പ്രസിഡന്‍റ് കൃഷ്ണരാജ് മോഹനൻ, ട്രസ്റ്റി സെക്രട്ടറി ഡോ. മധു പിള്ള, ട്രസ്റ്റി ഭാരവാഹികളായ ഡോ. രുഗ്മിണി പത്മകുമാർ, കൃഷ്ണജ കുറുപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ രേഖ പ്രദീപ്, മിനി നായർ, മന്ത്ര ന്യൂജഴ്‌സി ഭാരവാഹികളായ ദയ ശ്യാം, രശ്മി വിജയൻ, ഹൃദ്യ ഉണ്ണികൃഷ്ണൻ, ദീപ ഉണ്ണി മേനോൻ, പ്രത്യുഷ രഘു, മീര ഭാസ്കർ, അശ്വതി ജ്യോതിഷ്, വീണ രാധാകൃഷ്ണൻ, മാലിനി നായർ എന്നിവർ പങ്കെടുത്തു.