ADVERTISEMENT

നയാഗ്ര ∙ നയാഗ്ര പാന്തേഴ്സ് നന്മ മലയാളം  പ്രവേശനോത്സവവും ന്യൂഇയർ ആഘോഷവും നയാഗ്ര  ഔവർ ലേഡി ഓഫ് ദി സ്കാപുലർ  പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. 

മെമ്പേഴ്സ് ഫാമിലി മീറ്റ് എന്ന പരിപാടിയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള നയാഗ്ര പാന്തേഴ്സ് നന്മ മലയാളം  പ്രവേശനോത്സവം കേരള സർക്കാരിന്റെ സംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ ഡയറക്ടർ ആയ മുരുകൻ കാട്ടാക്കട  ഉദ്ഘാടനം ചെയ്തു. നയാഗ്ര പാന്തേഴ്സ് പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ് (ലൈജു), എക്സ് ഒഫിഷ്യൽ ആഷ്‌ലി ജെ മാങ്ങഴാ, ഡയറക്ടർ  ഷെജി ജോസഫ് ചാക്കുംകൽ, വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ്, സെക്രട്ടറി നിഖിൽ ജേക്കബ്, ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ (മോർട്ടഗേജ് അഡ്വൈസർ) രഞ്ജു കോശി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി, മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗരി ആശംസാപ്രസംഗം നടത്തി.

കേരള സർക്കാരിന്റെ സംസ്കാരിക വകുപ്പിന്റെകീഴിലുള്ള  മലയാളം മിഷനുമായി ചേർന്ന് നയാഗ്ര പാന്തേഴ്സ്  നന്മ മലയാളം എന്ന പാഠ്യപദ്ധതി നടപ്പാക്കുന്നത്. മലയാളം മിഷന്റെ പരിശീലനം ലഭിക്കുന്ന അധ്യാപകർ ആയിരിക്കും പാന്തേഴ്സ് നന്മ മലയാളം പഠനത്തിന് നേതൃത്വം വഹിക്കുന്നത്, കൂടാതെ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കേരള സർക്കാരിന്റെ മലയാളം മിഷന്റെ സർട്ടിഫിക്കറ്റും കൊടുക്കുന്നതായിരിക്കും. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മലയാളികൾ താമസിക്കുന്ന  വടക്കേ അമേരിക്കയിലെ നഗരങ്ങളിൽ, പ്രാദേശികമായിട്ടുള്ള സംഘടനകളുമായി കൈകോർത്ത് മലയാളം പഠിപ്പിക്കുന്നതോടൊപ്പം മലയാളത്തിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഒരുക്കുക. വടക്കേ അമേരിക്കയിൽ  വളരുന്ന എഴുത്തുകാരെയും, പ്രാസംഗികരെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക, മലയാളരംഗത്ത് പ്രസിദ്ധരായിട്ടുള്ള കലാകാരന്മാരെയും, എഴുത്തുകാരെയും  വടക്കേ അമേരിക്കയിൽ പരിചയപ്പെടുത്തുക എന്നിവയാണ് നയാഗ്ര പാന്തേഴ്സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന മെമ്പേഴ്സ് ഫാമിലി മീറ്റിൽ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏവരിലും കൗതുകം ഉണർത്തി. ഫൊക്കാനാ അസോസിയേറ്റ്  സെക്രട്ടറി മനോജ് എടമനയേയും ഫോമ റീജനൽ വൈസ് പ്രസിഡന്റ് സുബിൻ സ്ക്കറിയയെയും  പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ,  ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ്, എക്സ് ഒഫീഷ്യൽ ആഷ്‌ലി ജെ മാങ്ങഴാ, ഡയറക്ടർ  ഷെജി ജോസഫ് ചാക്കുംകൽ എന്നിവർ ചേർന്ന് ആദരിച്ചു.

നയാഗ്ര പാന്തേഴ്സ് ചുരുങ്ങിയ സമയം കൊണ്ട് നോർത്ത് അമേരിക്കയിലെ സംഘടന  ഒന്നാമത് എത്തിയ വഴികളെക്കുറിച്ച്     ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ് പ്രസംഗത്തിൽ അവതരിപ്പിച്ചു. മെമ്പേഴ്സിന്റെ അഭിരുചിക്കനുസരിച്ച് കമ്മ്യൂണിറ്റിക്ക് ഗുണകരമാകുന്ന വഴിയിലൂടെ സഞ്ചരിക്കുന്നതാണ് നയാഗ്ര പാന്തേഴ്സിന്റെ വിജയമാന്ത്രമെന്ന് എക്സ് ഒഫീഷ്യൽ ആഷ്‌ലി ജെ മാങ്ങഴാ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഡീന ജോണും തോമസ് ഫിലിപ്പും ആങ്കർമാരായ ആഘോഷ രാവിൽ  വിവിധ  കലാപരിപാടികൾ മാറ്റുകൂട്ടി. പങ്കെടുത്ത മുഴുവൻ പേരെയും പരിചയപ്പെടുത്തി സൗഹൃദം ഊഷ്മളമാക്കിയ പരിപാടി മറക്കാൻ പറ്റാത്ത അനുഭവമായിരുന്നുവെന്ന് നയാഗ്ര പാന്തേഴ്സ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.  അനൂബ് രാജുവും ഷിബി അനൂബും  ചേർന്ന് ഒരുക്കിയ സ്റ്റേജും ഹാളും വേറിട്ട അനുഭവമായിരുന്നു. അതിനോട് അനുബന്ധിച്ച് നടന്ന സ്വാദിഷ്ടമായ സ്നേഹവിരുന്ന്  ഒരുക്കിയ ടോണി ജോസ്, പ്രദീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു.

പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടർമാരായ  ഷെജി ജോസഫ് ചാക്കുംകൽ, ആഷ്‌ലി ജെ മാങ്ങഴാ, അനിൽ ചന്ദ്രപ്പിള്ളിൽ, എബിൻ മാത്യു, ലിജോ വാതപ്പിള്ളി, എൽഡ്രിഡ് കാവുങ്കൽ, ബിജു ജയിംസ്, അനീഷ് കുര്യൻ  വൈസ് പ്രസിഡന്റ്  തോമസ് ഫിലിപ്പ്, നിഖിൽ ജേക്കബ് സെക്രട്ടറി  ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി ലിറ്റി ലൂക്കോസ്, ജോയിൻ ട്രഷറർ  ജേക്കബ് പച്ചിക്കര, ജാക്സൺ ജോസ്, തങ്കച്ചൻ ചാക്കോ, ഡീന ജോൺ, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെൽബിൻ തോമസ്, സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം,എൽവിൻ ഇടമന, ശ്രുതി തൊടുകയിൽ,അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ഷിന്റൊ തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ബിജു അവറാച്ചൻ തുടങ്ങിയ കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. റിയൽറ്റർമാരായ പയസ് ജോസഫ് റോയ് ജോസഫ് എന്നിവരാണ്  നയാഗ്ര പാന്തേഴ്സിന്റെ മെഗാ സ്പോൺസേർസ്. നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ മോർട്ടഗേജ് അഡ്വൈസർ രഞ്ജു കോശിയും ഗോൾഡ് സ്പോൺസർ റോയൽ കേരള ഫുഡ്സും ആണ്. പാന്തേഴ്സ് നന്മ മലയാളം പാഠ്യപദ്ധതിയുടെ റജിസ്ട്രേഷനു വേണ്ടി ഡെന്നി കണ്ണൂക്കാടൻ 1 (647) 648-3735 ഡീന ജോൺ +1 (306) 501-7512 എന്നിവരെ ബന്ധപ്പെടാം.

English Summary:

Niagara Panthers organized the Nanma Malayalam entrance festival and New Year celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com