ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റായി രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം അടുത്തുവരികയാണ്. ട്രംപ് 2.0 അധികാരം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിദേശനയം എങ്ങനെയാകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതില്‍ത്തന്നെ മധ്യപൂര്‍വേഷ്യയാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിനായി കരാര്‍ ഉണ്ടാക്കാന്‍ ഖത്തര്‍, ഈജിപ്ഷ്യന്‍, യുഎസ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ട ശ്രമം നടക്കുന്നതിനിടെയാണ് ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്.

സത്യപ്രതിജ്ഞാ ദിവസത്തോടെ ഹമാസ് ഇസ്രായേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ 'എല്ലാ നശിപ്പിക്കും, അത് ആര്‍ക്കും നല്ലതല്ല' എന്ന് കഴിഞ്ഞ ആഴ്ച ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് വഴി അദ്ദേഹം ഈ സന്ദേശം വ്യക്തമായി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി സമാധാന കരാറിന്റെ 'വക്കിലാണ്' ഹമാസ് എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഗാസയില്‍ ഇസ്രായേലിന്റെ വിനാശകരമായ സൈനിക നീക്കത്തിന് വാഷിങ്ടൻ ഇതിനകം ഗണ്യമായ പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കാണ് ട്രംപിന്റെ മുന്നറിയിപ്പ് എന്നതും വ്യക്തമാണ്.

ട്രംപ് 1.0 മിഡില്‍ ഈസ്റ്റിനെ നേരിട്ടത്
ബരാക് ഒബാമയുടെ വൈറ്റ് ഹൗസില്‍ നിന്ന് ട്രംപിന് പാരമ്പര്യമായി കൈമാറി കിട്ടിയത് അശാന്തി നിറഞ്ഞ മിഡില്‍ ഈസ്റ്റ് ആയിരുന്നു. അതില്‍ സിറിയയും ഇറാഖും ഇപ്പോഴും ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടനയുമായി യുഎസ്, പിന്തുണയോടെ കടുത്ത പോരാട്ടത്തിലാണ്. ഗള്‍ഫ് ആകട്ടെ രാഷ്ട്രീയ വ്യതിയാനത്തിന് ഏതു നിമിഷവും തയാറെടുത്തിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. സൗദി ഭരണാധികാരി മൂഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും അതുവഴി ടെഹ്‌റാനെതിരേ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ട്രംപിന്റെ പ്രധാന നേട്ടങ്ങള്‍
സിറിയയിലെ കുര്‍ദിഷ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനുള്ള പിന്തുണ പോലുള്ള യുഎസ് പ്രതിബദ്ധത അതേപടി നിലനിര്‍ത്താന്‍ ട്രംപ് ശ്രമിച്ചില്ല. മുഖ്യ ലക്ഷ്യങ്ങളില്‍ അദ്ദേഹം യുഎസ് ആക്രമണം തുടര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ ടെഹ്‌റാന്‍ ആയിരുന്നു. ട്രംപ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകളെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഒബാമ നേതൃത്വം നല്‍കിയ ആണവ കരാര്‍ റദ്ദാക്കി,. 'പരമാവധി സമ്മര്‍ദ്ദം' എന്ന നയത്തിലൂടെ ഇറാനുമേലുള്ള ഉപരോധ വ്യവസ്ഥ ശക്തിപ്പെടുത്തി. ഇസ്രായേലും പ്രധാന അറബ് രാജ്യങ്ങളും തമ്മിലുള്ള 'നൂറ്റാണ്ടിലെ കരാറിന്' വേദിയൊരുക്കിയത് ട്രംപിന്റെ ഏറ്റവും പ്രധാന നേട്ടമായി ലോകം വാഴത്തി.

നിലവിലെ സാഹചര്യം
ഡൊണാള്‍ഡ് ട്രംപിന് ഇടപാടുകളോടും കരാറുകളോടും ഒരു പ്രത്യേക ഇഷ്ടമുണ്ട്. തര്‍ക്കത്തിലുള്ള കക്ഷികള്‍ ആരായാലും, രാഷ്ട്രീയവും ഉദ്യോഗസ്ഥപരവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് കരാറിന്റെ നിബന്ധനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. വിറ്റ്‌കോഫ് ഇതിന് പറ്റിയ  വ്യക്തിയാണെന്ന് ട്രംപ് ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. ചില മാറ്റങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു.

2020 മുതല്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന മാറ്റങ്ങള്‍ ലോകത്തിന് വ്യക്തമാണ്.  ഏറ്റവും പ്രധാനപ്പെട്ടത് ഗാസയിലെ ഇസ്രായേല്‍ യുദ്ധത്തില്‍ അറബ് നേതൃത്വത്തിനിടയിലെ അസ്വസ്ഥത, ബഷര്‍ അല്‍അസദിന്റെ പതനത്തോടെ ഇറാന്റെ പ്രതിരോധ അച്ചുതണ്ടിന്റെ പുനഃക്രമീകരണം, ഹിസ്ബുള്ളയുടെയും ഹമാസിന്റെയും ഗണ്യമായ ദുര്‍ബലത എന്നിവയാണ്. അബ്രഹാം ഉടമ്പടികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇസ്രായേലി അംബാസഡറെ ആതിഥേയത്വം വഹിക്കുന്ന ഏക അറബ് രാഷ്ട്രം യുഎഇയാണ്. ഇസ്രായേല്‍യുഎഇ വ്യാപാര ബന്ധങ്ങള്‍ 2023 ഒക്ടോബര്‍ 7 ന് മുമ്പുള്ളതിനേക്കാള്‍ ഇപ്പോള്‍ പരസ്യമായി ആഘോഷിക്കപ്പെടുന്നില്ല.

ട്രംപ് ആദ്യമായി അധികാരമേറ്റ 2016 ജനുവരിയിലെ അന്തരീക്ഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, 2023 നവംബറില്‍, 'ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഒരു ചരിത്രപരമായ വഴിത്തിരിവിലാണെന്ന്' ഭരണാധികാരി മൂഹമ്മദ് ബിന്‍  സല്‍മാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അതേ മാസം തന്നെ സംയുക്ത അറബ് ലീഗ്ഒഐസി റിയാദ് ഉച്ചകോടി സാധാരണയില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു പ്രമേയം പാസാക്കി.

ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ വംശഹത്യയെന്ന് അവര്‍ വിശേഷിപ്പിക്കുകയും ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെയും സിറിയ, ഇറാഖ്, ലെബനന്‍ എന്നിവയുടെയും പരമാധികാരത്തിന് വ്യക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഇറാനെ ആക്രമിക്കുന്നതിനെതിരെ എംബിഎസ് തന്നെ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുകയും ഇസ്രായേല്‍ നടപടികളെ വംശഹത്യയായി ഒഐസി തരംതിരിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പ്, 2023 നവംബറിലെ ആദ്യത്തെ റിയാദ് ഉച്ചകോടിയുടെ പ്രമേയത്തില്‍ അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. ട്രംപിന്റെ വിജയത്തിനു മുമ്പുള്ള അറബ് നിലപാട്, ഇസ്രായേലില്‍ നിന്നോ ഇറാനില്‍ നിന്നോ ഉണ്ടാകുന്ന ഏതെങ്കിലും സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആഗ്രഹത്തിനും അറബ് ഊര്‍ജ്ജ സ്ഥാപനങ്ങള്‍ക്കെതിരായ പ്രോക്‌സി ആക്രമണങ്ങളുടെ ഭീഷണി കുറയ്ക്കുന്നതിന് ഇറാനുമായുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുന്ന ഒന്നായി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ട്രംപിന്റെ വിജയത്തിനുശേഷം അത് തീവ്രമാകുമോ (റിയാദും ടെഹ്‌റാനും പ്രതിരോധ ബന്ധം പോലും വര്‍ദ്ധിപ്പിക്കുമ്പോള്‍) എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല്‍ റിയാദിനുള്ള സുരക്ഷാ ഉറപ്പുകളെക്കുറിച്ചുള്ള യുഎസ്- സൗദി ചര്‍ച്ചകളെയോ ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താനുള്ള ട്രംപിന്റെ സാധ്യതയെയോ ഇത് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, നരകം അഴിഞ്ഞാടുമെന്ന ട്രംപിന്റെ ഹമാസ് മുന്നറിയിപ്പും എളുപ്പത്തില്‍ വിശദീകരിക്കാന്‍ കഴിയില്ല. വിദേശത്ത് യുഎസ് യുദ്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ട്രംപ് പരമ്പരാഗതമായി വിമുഖത കാണിക്കുന്നു. നാറ്റോ രാജ്യങ്ങളായ യുഎസ് സഖ്യകക്ഷികള്‍ അവരുടെ പ്രതിരോധത്തിന് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചുവരുന്നത്.

ഇസ്രായേലിന്റെ പ്രതിരോധ ബജറ്റിന്റെ ഏകദേശം 15% യുഎസ് സഹായമാണ്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തുടര്‍ച്ചയായ 'സമഗ്ര യുദ്ധം' എന്താണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ഈ പിന്തുണ എത്രകാലം തുടരും എന്ന് ഇസ്രയേലിന് തന്നെ ഉറപ്പുമില്ല. അദ്ദേഹത്തിന്റെ അന്തിമ നയ തീരുമാനങ്ങള്‍ എന്തുതന്നെയായാലും, ട്രംപ് ഇപ്പോള്‍ 2016 നെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ ഒരു മിഡില്‍ ഈസ്റ്റിനെയാണ് നേരിടുന്നത്. അദ്ദേഹം സ്ഥാപിച്ച പല സംവിധാനങ്ങളും അതേപടി തുടരുമ്പോഴും ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത് നിയുക്ത പ്രസിഡന്റിന് തലവേദനയുണ്ടാക്കുമെന്നുറപ്പാണ്.

English Summary:

Trump 2.0 faces numerous challenges in the Middle East

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com