ADVERTISEMENT

കൊല്ലം ∙ വേൾഡ് മലയാളി ബിസിനസ് കൗൺസിലിന്‍റെ നേതൃത്വത്തിൽ വൈസ് മെന്‍സ് ഇന്‍റർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് എന്നിവയുമായി ചേർന്ന് ലോകകേരളം സൗഹൃദകേരളം മെഗാ ഇവന്‍റ് സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 10.30 മുതൽ പത്തനാപുരം ഗാന്ധിഭവനിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് സൗഹൃദസംഗമം, ആദരവ്, സ്നേഹവിരുന്ന്, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.

കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ആന്‍റോ ആന്‍റണി എംപി,  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കേരള ആഗ്രോ ഫ്രൂട്ട്സ് പ്രൊസസിങ് കമ്പനി ലിമിറ്റഡ് ചെയർമാൻ ഡോ. ബെന്നി കക്കാട് എന്നിവർ വിശിഷ്ടാതിഥികളാകും.

ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന് കർമ്മശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കും. ഫൊക്കാന മുൻ പ്രസിഡന്‍റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം പേട്രണുമായ ഡോ. ബാബു സ്റ്റീഫൻ (യുഎസ്എ), വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്‍റ് തോമസ് മൊട്ടയ്ക്കൽ (യുഎസ്എ), 10X പ്രോപ്പർട്ടീസ് ദുബായ് ചെയർമാൻ സുകേഷ് ഗോവിന്ദൻ (ദുബായ്), കണ്ണാട്ട് ഗ്രൂപ്പ് ഓഫ് ബിസിനസ് ചെയർമാൻ കണ്ണാട്ട് സുരേന്ദ്രൻ (ഹൈദരാബാദ്), ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രസിഡന്‍റ് ഷൈനു മാത്യൂസ് (യുകെ), ട്രെൻഡ് ടെക് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ചെയർമാൻ റഫീഖ് പി. കയനായിൽ (അബുദാബി), ക്രിയേറ്റീവ് സിൽക്സ് ചെയർമാൻ ആർ. വിജയൻ (കൊല്ലം) തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങും.

ചടങ്ങിൽ 10X പ്രോപ്പർട്ടീസ് ദുബായ് സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപ ഗാന്ധിഭവന് കൈമാറും. വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം പ്രൊവിൻസ് പ്രസിഡന്‍റും ക്രിയേറ്റീവ് സിൽക്സ് ചെയർമാനുമായ ആർ. വിജയൻ സംഭാവന ചെയ്യുന്ന രണ്ട് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ ആന്‍റോ ആന്‍റണി എംപി ഗാന്ധിഭവൻ അന്തേവാസികൾക്ക് വിതരണം ചെയ്യും.

ചടങ്ങിൽ സാംസ്കാരിക, സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രശസ്തർ പങ്കെടുക്കുമെന്ന് വേൾഡ് മലയാളി ബിസിനസ് കൗൺസിൽ ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടൽ, വൈസ് മെന്‍ ഇന്‍റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജനൽ ഡയറക്ടർ ഷാജി മാത്യു, വൈസ് മെൻ ഇന്‍റർനാഷനൽ പ്രസിഡന്‍റ് അഡ്വ. ഷാനവാസ് ഖാൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +91 85900 88073

English Summary:

World Malayali Business Council organizes mega event in Pathanapuram Gandhi Bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com