ഒബാമയോട് സംസാരിച്ചത് ഇങ്ങനെ!; ട്രോള്‍ വിഡിയോ പുറത്തിറക്കി ട്രംപ്

Mail This Article
ഹൂസ്റ്റൺ∙ മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറിന്‍റെ സംസ്ഥാന ശവസംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളായ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന വിഡിയോ കഴിഞ്ഞ ആഴ്ച വൈറലായി. വിഡിയോ വന്നതോടെ ട്രംപും ഒബാമയും എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വിവിധ ലിപ് റീഡര്‍മാരും വിദഗ്ധരും ശ്രമിച്ചു.
എതിരാളികളെ പരിഹസിക്കാന്‍ ഇന്‍റര്‍നെറ്റ് മീമുകള്‍ പോസ്റ്റ് ചെയ്യുന്ന ട്രംപ് ഇപ്പോള്‍ വൈറല്‍ വിഡിയോയ്ക്ക് ഒരു പുതിയ രൂപം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ട്രംപ് തങ്ങളുടെ സംഭാഷണ വിഡിയോ ഡബ്ബ് ചെയ്ത് പശ്ചാത്തല സംഗീതത്തോടൊപ്പം പങ്കുവച്ചിരിക്കുന്നത്. 'വ്യാജ' വോയ്സ്ഓവറുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ ട്രോൾ വിഡിയോ എന്നതും ശ്രദ്ധേയമാണ്. കമല ഹാരിസിനെ ട്രംപ് തോൽപ്പിച്ചതായുമായി ബന്ധപ്പെട്ടാണ് വോയ്സ്ഓവറിലെ സംഭാഷണം.
ജനുവരി 9 ന് വാഷിങ്‌ടനില്‍ ജിമ്മി കാര്‍ട്ടറിന്‍റെ സ്റ്റേറ്റ് ശവസംസ്‌കാര ചടങ്ങില്‍ ഡോണൾഡ് ട്രംപും ബറാക് ഒബാമയും രണ്ടാം നിരയില്‍ പരസ്പരം അടുത്തിരുന്നു സംസാരിച്ചതോടെയാണ് സംഗതി വൈറലായത്. എന്നാല്‍ ഇരുവരും കൂടുതല്‍ ഗൗരവപരമായ ഏതെ വിഷയത്തെക്കുറിച്ചാണ് സംസാരിച്ചതെന്നാണ് വിദഗ്ധ ലിപ് റീഡര്‍മാര്‍ പറയുന്നത്. അതേസമയം തങ്ങളുടെ ഇടപെടല്‍ എങ്ങനെയായിരുന്നുവെന്ന് അറിയില്ലായിരുന്ന ട്രംപ് പിന്നീട് ആ നിമിഷത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. തങ്ങള്‍ 'ഒത്തുചേര്‍ന്നു' ചടങ്ങിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 78 വയസ്സുകാരനായ ട്രംപ് ജനുവരി 20ന് രണ്ടാം തവണയും യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റെടുക്കും.