ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Mail This Article
ഷിക്കാഗോ ∙ 2023 -ൽ സ്ഥാപിതമായ ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ 2025 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഡിസംബറിൽ നടന്ന ജിസിഎംഎ പൊതുയോഗത്തിൽ ജിതേഷ് ചുങ്കത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു. ജോൺസൻ കാരിക്കൽ (വൈസ് പ്രസിഡന്റ്), സേവ്യർ ജോൺ ഒറവണകളത്തിൽ (സെക്രട്ടറി), മേഴ്‌സി കുര്യാക്കോസ് (ട്രഷറർ) എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.
ലീസ് മാത്യു, മനോജ് തോമസ് കോട്ടപ്പുറം, അനിൽ കൃഷ്ണൻ, സന്തോഷ് കാട്ടൂക്കാരൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും, അനീഷ് ആന്റോ ജോയിന്റ് ട്രെഷറർ ആയും ചുമതലയേറ്റു . ഈ ഭരണസമിതിക്ക് പുറമെ 16 അംഗ ബോർഡ് ഓഫ് ഡയറക്റ്റേഴ്‌സിനേയും തിരഞ്ഞെടുത്തു. ടോമി മേത്തിപാറയുടെ നേതൃത്വത്തിൽ ജോർജ് നെല്ലാമറ്റം, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജിതേഷ് ചുങ്കത്ത്, സേവ്യർ ജോൺ എന്നിവരടങ്ങിയ പുതിയ 5 അംഗ ബൈലോ അമെന്റ്മെന്റ് കമ്മിറ്റിയും, അനീഷ് ആന്റോയുടെ നേതൃത്വത്തിൽ, സുജിത് നമ്പ്യാർ എന്നിവർ അടങ്ങിയ ഐടി കമ്മിറ്റിയും നിലവിൽ വന്നു. ഫെബ്രുവരി മുതൽ മെമ്പർഷിപ് ക്യാംപെയ്നിങ് തുടങ്ങും.
ഇലിനോയ്, ഇൻഡ്യാന, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് ഈ സംഘടനയിൽ ചേർന്ന് സഹകരിക്കുവാൻ സാധിക്കുന്നതായിരിക്കും. മലയാളികൾക്കായി ഓണാഘോഷവും, സെപ്റ്റംബർ മാസത്തിൽ ബാഡ്മിന്റൺ ടൂർണമെന്റും സംഘടിപ്പിച്ച കോർഡിനേറ്റർസനെ പൊതുയോഗം അഭിനന്ദിച്ചു. 2025 വർഷത്തിൽ ഗ്രേറ്റർ ഷിക്കാഗോ മലയാളികൾക്കായി വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാൻ പൊതുയോഗം തീരുമാനിച്ചു.