ADVERTISEMENT

ഷിക്കാഗോ ∙ പുതിയ ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) എക്സിക്യൂട്ടീവിന്റെ പ്രവർത്തന ഉദ്ഘാടനം ശനിയാഴ്ച രാത്രി 8 മണിക്ക് നടന്നു. കെ.സി.എസ്. പ്രസിഡന്റ് ജോസ് ആനമല അധ്യക്ഷത വഹിച്ചു, ഇലിനോയിസ് സ്റ്റേറ്റ് സെനറ്റർ ലോറ മർഫി 2025-2026 കാലയളവിലേക്കുള്ള കെ.സി.എസ്. പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം, കെ.സി.എസ്. ട്രഷറർ അഡ്വ. ടീന നെടുവാമ്പുഴ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജോയ് കുടശ്ശേരിലിന്റെ പ്രാർഥന ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്, കെ.സി.എസ്. വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരിൽ എല്ലാവരെയും സ്വാഗതം ചെയ്തു. കെ.സി.സി.എൻ.എ. പ്രസിഡന്റ് ഷാജി എടാട്ട്, വികാരി ഫാ. സിജു മുടക്കോടിൽ, ലൈസൺ ബോർഡ് ചെയർമാൻ മജു ഒട്ടപ്പള്ളിൽ, ദേശീയ യുവജനവേദി പ്രസിഡന്റ് ആൽവിൻ പുളിക്കുന്നേൽ എന്നിവർ പങ്കെടുത്തു. വിമൻസ് ഫോറം പ്രസിഡന്റ് ഷാനിൽ വെട്ടിക്കാട്ട്, കെസിവൈഎൽ പ്രസിഡന്റ് ജെയ്ക്ക് എടക്കര, യുവജനവേദി പ്രസിഡന്റ് ബ്ലെസി തെക്കേമ്യാലിൽ, കെസിജെഎൽ കോർഡിനേറ്റർ മഹിമ കാരാപ്പള്ളിൽ, കിഡ്‌സ് ക്ലബ് കോ-ഓർഡിനേറ്റർ ഐമ പുതുയ്യെടുത്ത് എന്നിവർ തങ്ങളുടെ ടീമംഗങ്ങളെ പരിചയപ്പെടുത്തി.

കൂടാതെ സീനിയർ സിറ്റിസൺസ് ഗ്രൂപ്പ് കോർഡിനേറ്റർ മാത്യു പുള്ളിക്കത്തൊട്ടിയിലും പരിപാടിയിൽ പങ്കെടുത്തു. സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിൽ യോഗത്തിന് അനുഗ്രഹമായി. കെസിഎസ് ജനറൽ സെക്രട്ടറി ഷാജി പള്ളിവീട്ടിൽ നന്ദി പറഞ്ഞതോടെ യോഗം സമാപിച്ചു. സമ്മേളനത്തിനു ശേഷം കുട്ടികളുടെ നൃത്താവിഷ്‌കാരം ആസ്വദിച്ച് കെസിഎസ് ഒരുക്കിയ സ്‌നേഹവിരുന്ന് പരിപാടിയിൽ പങ്കെടുത്തവർ ആസ്വദിച്ചു.
(വാർത്ത : ഷാജി പള്ളിവീട്ടിൽ)

English Summary:

Chicago Knanaya Catholic Society Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com