ചരിത്രമെഴുതി ട്രംപ്; യുഎസിൽ അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ്

Mail This Article
വാഷിങ്‌ടൻ ∙ അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡോണൾഡ് ജെ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പിറന്നത് പുതുചരിത്രം. അമേരിക്കയിൽ അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ് എന്ന നേട്ടമാണ് ട്രംപ് സ്വന്തമാക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സാണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജെ.ഡി വാൻസ് രാജ്യത്തെ അധികാരത്തിലേറുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്‍റ് എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അർജന്‍റീന പ്രസിഡന്‍റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്‍റ് ഹാൻ ഷെങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
അമേരിക്കയുടെ സുവര്‍ണ്ണകാലം’ ആരംഭിക്കുകയാണെന്നും താന്‍ എപ്പോഴും ‘അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും’ യുഎസ് പ്രസിഡന്‍റ് ട്രംപ് ക്യാപ്പിറ്റളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.”നമ്മള്‍ പഴയതുപോലെ മഹത്തായ രാഷ്ട്രമായി മാറും. ലോകം മുഴുവനും നമ്മളോട് അസൂയപ്പെടും. എല്ലാ അമേരിക്കക്കാര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു, ഞാന്‍ എപ്പോഴും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും’’ അധികാരം ഏറ്റെടുത്തതിനുശേഷം ട്രംപ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും നമ്മുടെ ദൈവത്തെയും നമ്മള്‍ മറക്കില്ലെന്നും 2025 ജനുവരി 20 എല്ലാ അമേരിക്കക്കാരും വിമോചന ദിനമായി എന്നെന്നേക്കുമായി ഓര്‍ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.