ADVERTISEMENT

ഷിക്കാഗോ ∙ കഴിഞ്ഞ അര നൂറ്റാണ്ടോളം ഷിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ഷിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ആദരിച്ചു. സീനിയർ പാസ്റ്റർമാരായ റവ പി വി കുരുവിള, റവ ജോസഫ് കെ ജോസഫ്, റവ പി സി മാമ്മൻ റവ ജോർജ് കെ സ്റ്റീഫൻസൻ എന്നിവരെയാണ് വിശ്വാസ സമൂഹം ആദരിച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സിജിഎംഎ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ് യോഗനടപടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി കെ എം ഈപ്പൻ, പ്രസിഡന്റ് ഡോ അലക്സ് ടി കോശി, വൈസ് പ്രസിഡന്റ് ഡോ ടൈറ്റസ് ഈപ്പൻ, ജോയിന്റ് സെക്രട്ടറി ഡോ ബിജു ചെറിയാൻ, ട്രഷറർ ജോൺസൺ ഉമ്മൻ എന്നിവർ സംഘടനയുടെ പുരസ്കാരം പാസ്റ്റർമാർക്ക് നൽകി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

എഫ്പിസിസിയുടെ ഉപഹാരം കൺവീനർ ഡോ വില്ലി എബ്രഹാം സമ്മാനിച്ചു. ജെയിംസ് ജോസഫ്, ബ്യൂല ബെൻ എന്നിവർ എംസി മാരായിരുന്നു റെവ ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥിയായിരുന്നു.

വാർത്ത: കുര്യൻ ഫിലിപ്പ്  

English Summary:

Senior Pastors honored in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com