ADVERTISEMENT

വാഷിങ്‌ടൻ ∙  2021 ജനുവരി 6ന് നടന്ന യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നൽകുമെന്ന് വാഗ്ദാനം പാലിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്നലെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികം വൈകാതെ തന്നെ ട്രംപ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു.

തടവിൽ കഴിയുന്നവരെ എത്രയും വേഗം വിട്ടയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യാപനത്തിൽ 14 പേരുടെ പേരുകൾ ഇടംപിടിച്ചിട്ടുണ്ട്. യുഎസിൽ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് മാപ്പ് നൽകാനുള്ള അധികാരം പ്രസിഡന്‍റിന് മാത്രമുള്ളതാണ്.

ജനുവരി 6ന് നടന്ന ആക്രമണങ്ങളുടെ പേരിൽ 1,600ൽ അധികം ആളുകൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.  1,100 പേരുടെ കേസുകൾ തീർപ്പാക്കുകയും ശിക്ഷകൾ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അഗ്നിശമന ഉപകരണം പോലുള്ള മാരകമോ അപകടകരമോ ആയ ആയുധം ഉപയോഗിച്ചതിന് 170ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ജനുവരി 6ലെ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തിയിരിക്കുന്നവർക്കെതിരെ നിലവിലുള്ള എല്ലാ കുറ്റപത്രങ്ങളും തള്ളിക്കളയാൻ  ട്രംപ് പ്രഖ്യാപനം അറ്റോർണി ജനറലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary:

Trump Issues Pardons for 1,500 Defendants Charged in Jan. 6 Attack on U.S. Capitol

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com