ഡോണാൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് ഇന്റർനാഷനൽ പ്രയർ ലൈൻ

Mail This Article
ഷിക്കാഗോ ∙ തിങ്കളാഴ്ച അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത ഡോണൾഡ് ട്രംപിനു ഇന്റർനാഷനൽ പ്രയർ ലൈൻ പ്രാർഥനയും ആശംസകളും നേരുന്നതായി രാജ്യാന്തര പ്രയര്‍ലൈന്‍ (558 -ാംമത്) ജനുവരി 21ന് വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ നടത്തിയ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
ലോകത്ത് എല്ലായിടത്തും യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിച്ച് സമാധാനം ഉറപ്പ് വരുത്തുമെന്ന് പ്രസിഡന്റ് അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു.
തോമസ് ലത്താര (ഷിക്കാഗോ) പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി അമേരിക്കയിൽ ജനിച്ചു വളർന്നു റവ. ജെയ്‌സൺ എ. തോമസിനെ (വികാരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ലംബാർഡ്, ഷിക്കാഗോ, ഇലിനോയിസ്) പരിചയപ്പെടുത്തുകയും ചെയ്തു.
ഷിക്കാഗോയിൽ നിന്നുള്ള ലളിത ലത്താര പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷികവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. ജോർജ് എബ്രഹാം (രാജൻ) ഡിട്രോയിറ്റ്, മിഷിഗൻ മദ്ധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാർഥനയും ആശീർവാദവും: റവ. ഡോ. ഇട്ടി മാത്യൂസ്, സിഎസ്ഐ ചർച്ച്. ഡിട്രോയിറ്റ്, മിഷിഗൻ നിർവഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.