ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ പ്രവർത്തനോദ്ഘാടനം മാർച്ച് 1ന്

Mail This Article
ന്യൂയോർക്ക്∙ ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ പ്രവർത്തനോദ്ഘാടനം മാർച്ച് 1ന് വൈകിട്ട് 5:30 മുതൽ എൽമോണ്ടിലുള്ള സെന്‍റ് വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (St. Vincent DePaul Malankara Catholic Cathedral, 1500 DePaul Street, Elmont, NY 11003) നടക്കും.
മെട്രോ റീജനൽ വൈസ് പ്രസിഡന്‍റ് (RVP) മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി വിവിധ കലാപരിപാടികളോടെ അതിവിപുലമായി പ്രവർത്തനോദ്ഘാടനം നടത്തുന്നതിനാണ് പദ്ധതിയിടുന്നത്.
മെട്രോ റീജനിൽ ഉൾപ്പെടുന്ന പത്ത് അംഗസംഘടനകളുടെയും ഒത്തൊരുമിച്ചുള്ള സഹകരണത്തോടെ ഓരോ സംഘടനയിൽ നിന്നുമുള്ളവരുടെ കലാപരിപാടികളും ഡാൻസ് സ്കൂളുകൾ പോലുള്ള മറ്റു പ്രഫഷനൽ കലാകാരന്മാരുടെ കലാപരിപാടികളും ഉൾപ്പെടുത്തി ഉദ്ഘാടനം ഒരു ആഘോഷമാക്കി തീർക്കുന്നതിനായി വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു കഴിഞ്ഞു.
യുഎസിലും കാനഡയിലുമായി വ്യാപാരിച്ചു കിടക്കുന്ന ഫോമായുടെ 12 റീജനുകളിൽ പ്രമുഖമായ റീജിയനാണ് ലോങ്ങ് ഐലൻഡിലും സ്റ്റാറ്റൻ ഐലൻഡിലുമായുള്ള 10 അംഗസംഘടനകൾ ഉൾപ്പെടുന്ന ന്യൂയോർക്ക് മെട്രോ റീജൻ.
മലയാളി അസ്സോസ്സിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ്(MASI), കേരളാ സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്(KSSI), കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്(KSGNY), ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (LIMCA), കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KCANA), ഇന്ത്യൻ അമേരിക്കൻ മലയാളി അസ്സോസ്സിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ്(IAMALI), മലയാളി സമാജം ഓഫ് ന്യൂയോർക്ക്(MSNY), നോർത്ത് ഹെംപ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ (NHIMA), കേരളാ സെന്‍റർ (KC), ന്യൂയോർക്ക് മലയാളി അസോസിയേഷൻ (NYMA) എന്നീ ശക്തമായ പത്ത് സംഘടനകളാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജനിന്‍റെ നട്ടെല്ല്.
ഈ പത്ത് അംഗസംഘനകളിൽ അംഗങ്ങളായവരിൽ നിന്നുമാണ് മെട്രോ റീജനിന്‍റെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. അവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ റീജൻ പ്രവർത്തനങ്ങൾ മുൻപോട്ട് പോകുന്നത്.
റീജനൽ വൈസ് പ്രസിഡന്‍റ് മാത്യു ജോഷ്വാ, നാഷനൽ ജോയിന്‍റ് സെക്രട്ടറി പോൾ പി ജോസ്, നാഷനൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, എക്സ്-ഓഫിഷിയോയും നാഷനൽ കമ്മറ്റി അംഗവുമായ ഡോ. ജേക്കബ് തോമസ്, വിമൻസ് ഫോറം ട്രഷററും നാഷനൽ കമ്മറ്റി അംഗവുമായ ജൂലി ബിനോയ്, കംപ്ലയൻസ് കൗൺസിൽ അംഗങ്ങളായ വർഗ്ഗീസ് കെ ജോസഫ്, ജോമോൻ കുളപ്പുരക്കൽ, ജുഡീഷ്യറി കൗൺസിൽ അംഗമായ ലാലി കളപ്പുരക്കൽ, ബൈലോ കമ്മറ്റി അംഗമായ സജി എബ്രഹാം, ക്രെഡൻഷ്യൽ കമ്മറ്റി ചെയർമാനായ വിജി എബ്രഹാം, ഹെല്പിങ് ഹാൻഡ്‌സ് ചെയർമാനായ ബിജു ചാക്കോ, റീജനൽ കമ്മറ്റി ചെയർമാനായ ഫിലിപ്പോസ് കെ ജോസഫ് (ഷാജി), സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി), ട്രഷറർ ബിഞ്ചു ജോൺ, വൈസ് ചെയർമാൻ ജെസ്വിൻ ശാമുവേൽ, ജോയിൻറ് സെക്രട്ടറി ഡോ. ബിന്ദു തോമസ്, ജോയിൻറ് ട്രഷറർ ബിനോജ് കോരുത്, കൾച്ചറൽ പ്രോഗ്രാം ചെയർമാൻ തോമസ് ഉമ്മൻ (ഷിബു), യൂത്ത് ഫോറം ചെയർമാൻ അലക്സ് സിബി, ചാരിറ്റി ചെയർമാൻ രാജേഷ് പുഷ്പരാജ്, റിക്രിയേഷൻ ചെയർ ബേബി കുട്ടി തോമസ്, വിമൻസ് ഫോറം ചെയർ നൂപാ കുര്യൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കുഞ്ഞു മാലിയിൽ, ചാക്കോ കോയിക്കലത്ത്, തോമസ് ടി. ഉമ്മൻ, പിആർഓ മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗങ്ങളായ ജയചന്ദ്രൻ രാമകൃഷ്ണൻ, ഷാജി വർഗ്ഗീസ്, ഷാജി മാത്യു, മാമ്മൻ എബ്രഹാം, തോമസ് ജെ പയ്ക്കാട്ട്, തോമസ് പ്രകാശ്, ജോസി എബ്രഹാം, ചാക്കോ എബ്രഹാം എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് മെട്രോ റീജനിന്‍റെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് പ്രവർത്തനോദ്ഘാടന ക്രമീകരണങ്ങൾ ചെയ്യപ്പെടുന്നത്.
ഇവരെക്കൂടാതെ പത്ത് അംഗസംഘടനകളുടെ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ, കമ്മറ്റി അംഗങ്ങൾ എന്നിവരും റീജനിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാർച്ച് 1ന് എല്ലാവരും എത്തിച്ചേരണമെന്ന് റീജൻ സെക്രട്ടറി മാത്യു കെ ജോഷ്വാ (ബോബി) അഭ്യർഥിച്ചു.