ലാന പ്രവർത്തനോദ്ഘാടനവും എംടി അനുസ്മരണവും 25ന്

Mail This Article
ന്യൂയോർക്ക്∙ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും എംടി അനുസ്മരണവും 25ന് രാവിലെ 10 ന് സൂം മുഖനേ നടക്കും. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത നിരൂപകൻ കെ.എം നരേന്ദ്രൻ സമ്മേളനത്തിന് ആശംസകൾ നേരും.
തുടർന്ന് നടക്കുന്ന “എന്‍റെ എഴുത്തുവഴികൾ” എന്ന സെഷനിൽ പ്രശസ്ത കവികളായ സന്തോഷ് പാലാ, ബിന്ദു ടിജി എന്നിവർ തങ്ങളുടെ എഴുത്തുനുഭവങ്ങൾ പങ്കുവെക്കും. ഈ കവികളെ യഥാക്രമം കവിയും എഴുത്തുകാരുമായ കെ കെ ജോൺസൺ, ആമി ലക്ഷ്മി എന്നിവർ പരിചയപ്പെടുത്തും.
തുടർന്ന് മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂം ലിങ്ക് വഴി പരിപാടിയിൽ പങ്കുചേരാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Join Zoom Meeting: https://us02web.zoom.us/j/83201273394
Meeting ID: 832 0127 3394