ADVERTISEMENT

നയാഗ്ര ∙ നയാഗ്ര പാന്തേഴ്സിന്റെ 'പാന്തേഴ്സ് നന്മ മലയാളം' എന്ന പ്രോജക്ടിന്റെ ഭാഗമായി, കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ മലയാളം പാഠ്യപദ്ധതിയുടെ ക്ലാസുകൾ 2025 ജനുവരി 24ന് ആരംഭിക്കും. മലയാളം മിഷന്റെ പരിശീലനം ലഭിക്കുന്ന അധ്യാപകർ ആയിരിക്കും പാന്തേഴ്സ് നന്മ മലയാളം പഠനത്തിന് നേതൃത്വം വഹിക്കുന്നത്, കൂടാതെ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കേരള സർക്കാരിന്റെ മലയാളം മിഷന്റെ സർട്ടിഫിക്കറ്റും കൊടുക്കുന്നതായിരിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 6 മണി മുതൽ 8 മണി വരെ ആയിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത്.

ഇതിനു മുന്നോടിയായി ജനുവരി 3 വെള്ളിയാഴ്ച നടന്ന മെമ്പേഴ്സ് ഫാമിലി മീറ്റ് എന്ന പരിപാടിയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രൗഢഗംഭീര സദസ്സിൽ വച്ച് കേരള സർക്കാരിന്റെ സംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ ഡയറക്ടർ ആയ മുരുകൻ കാട്ടാക്കട വിഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്തു. നയാഗ്ര പാന്തേഴ്സ് പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ് (ലൈജു), എക്സ് ഒഫിഷ്യൽ ആഷ്‌ലി ജെ മാങ്ങഴാ, ഡയറക്ടർ  ഷെജി ജോസഫ് ചാക്കുംകൽ, വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ്, സെക്രട്ടറി നിഖിൽ ജേക്കബ്, ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ (മോർട്ടഗേജ് അഡ്വൈസർ) രഞ്ജു കോശി  എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി, നയാഗ്ര പാന്തേഴ്സ് നന്മ മലയാളം  പ്രവേശനോത്സവം നടത്തി. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ ആശംസ നേർന്നു സംസാരിച്ചു.

മാതൃഭാഷയായ മലയാളത്തിനെ വടക്കേ അമേരിക്കയിൽ കുടിയേറിയ മലയാളികളുടെ ഇടയിലും, വരുന്ന തലമുറയിലും പഠിപ്പിക്കാനും ഇഷ്ടപ്പെടുത്താനും വേണ്ട പരിപാടികൾ ഒരുക്കി, മലയാളംസംസ്കാരം നിലനിർത്തുന്ന പദ്ധതിയാണ് പാന്തേഴ്സ് നന്മമലയാളം. വടക്കെ അമേരിക്കയിൽ  വളരുന്ന എഴുത്തുകാരെയും, പ്രാസംഗികരെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക, മലയാളരംഗത്ത് പ്രസിദ്ധരായിട്ടുള്ള കലാകാരന്മാരെയും, എഴുത്തുകാരെയും  വടക്കേ അമേരിക്കയിൽ പരിചയപ്പെടുത്തുക എന്നിവയാണ് നയാഗ്ര പാന്തേഴ്സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ അറിയിച്ചു.

നൂറോളം റജിസ്റ്റേഡ് കുടുംബങ്ങളും 500ഓളം അംഗങ്ങളുമാണ് നയാഗ്ര പാന്തേഴ്സിനുള്ളത്. 

പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടർമാരായ  ഷെജി ജോസഫ് ചാക്കുംകൽ, ആഷ്‌ലി ജെ മാങ്ങഴാ, അനിൽ ചന്ദ്രപ്പിള്ളിൽ, എബിൻ മാത്യു, ലിജോ വാതപ്പിള്ളി, എൽഡ്രിഡ് കാവുങ്കൽ, ബിജു ജയിംസ്, അനീഷ് കുര്യൻ  വൈസ് പ്രസിഡന്റ്  തോമസ് ഫിലിപ്പ്, നിഖിൽ ജേക്കബ് സെക്രട്ടറി  ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി ലിറ്റി ലൂക്കോസ്, ജോയിൻ ട്രഷറർ  ജേക്കബ് പച്ചിക്കര, ജാക്സൺ ജോസ്, തങ്കച്ചൻ ചാക്കോ, ഡീന ജോൺ, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെൽബിൻ തോമസ്, സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം,എൽവിൻ ഇടമന, ശ്രുതി തൊടുകയിൽ, അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ഷിന്റൊ തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ബിജു അവറാച്ചൻ എന്നിവരാണ് പാന്തേഴ്സ് നന്മ മലയാളത്തിന് ചുക്കാൻ പിടിക്കുന്നത്.

റിയൽറ്റർമാരായ പയസ് ജോസഫ് റോയ് ജോസഫ് എന്നിവരാണ്  നയാഗ്ര പാന്തേഴ്സിന്റെ മെഗാ സ്പോൺസേർസ്. നയാഗ്ര പാന്തേഴ്സിന്റെ പ്ലാറ്റിനം സ്പോൺസർ മോർട്ടഗേജ് അഡ്വൈസർ രഞ്ജു കോശിയും ഗോൾഡ് സ്പോൺസർ റോയൽ കേരള ഫുഡ്സും ആണ്. പാന്തേഴ്സ് നന്മ മലയാളം പാഠ്യപദ്ധതിയുടെ റജിസ്ട്രേഷനു വേണ്ടി ഡെന്നി കണ്ണൂക്കാടൻ 1 (647) 648-3735 ഡീന ജോൺ +1 (306) 501-7512 എന്നിവരെ ബന്ധപ്പെടാം.

English Summary:

Panthers Namana Malayalam will start on Thursday, January 24

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com