വിചാരണ അന്യായമെന്ന് വാദവുമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീ

Mail This Article
ഓക്‌ലഹോമ∙ ഓക്‌ലഹോമയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീയായ ബ്രെൻഡ ആൻഡ്രൂ, തനിക്കെതിരായ വിചാരണ അന്യായമായിരുന്നുവെന്ന് വാദവുമായി രംഗത്ത്. 2001ൽ ഭർത്താവ് റോബ് ആൻഡ്രൂ കൊല്ലപ്പെട്ട കേസിലാണ് ബ്രെൻഡയെ കുറ്റക്കാരിയായി കണ്ടെത്തിയത്. കാമുകൻ ജിം പവാട്ടിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തി ഭർത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റം.
20 വർഷത്തിലേറെയായി ശിക്ഷിക്കപ്പെട്ട ബ്രെൻഡയുടെ കേസ് വീണ്ടും പരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ വിചാരണയ്ക്കിടെ ഉപയോഗിച്ചത് ന്യായമല്ലെന്ന് ബ്രെൻഡ വാദിക്കുന്നു.
വിചാരണയിൽ തന്‍റെ ജീവിതത്തെ സംബന്ധിച്ച മോശമായ കാര്യങ്ങളാണ് പറഞ്ഞത്. താൻ മോശം വ്യക്തിയാണെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചതെന്നും ബ്രെൻഡ ആൻഡ്രൂ ആരോപിച്ചു.
ബ്രെൻഡ ആൻഡ്രൂവിന്‍റെ അവകാശവാദങ്ങൾ കൊളറാഡോയിലെ ഡെൻവറിലെ 10-ാമത് സർക്യൂട്ട് കോടതി ഓഫ് അപ്പീൽസ് ഇപ്പോൾ പുനഃപരിശോധിക്കും. ഇതിന്‍റെ അവസാനം അവർക്ക് എതിർപ്പ് നേരിടാനോ പുതിയൊരു വിചാരണ ലഭിക്കാനോ സാധ്യതയുണ്ടെന്ന് ബ്ലൗ ലോ ഫേമിലെ അഭിഭാഷകയായ എഡ് ബ്ലൗ പറഞ്ഞു.