ദി ടെർമിനൽ ആവർത്തിക്കുകയാണോ?

Mail This Article
വാഷിങ്ടൻ ∙ ബോക്സ് ഓഫിസിൽ 219 മില്യൻ ഡോളറിലധികം കളക്ട് ചെയ്ത 2004 ലെ ഹോളിവുഡ് ചിത്രം, 'ദി ടെർമിനൽ' ജീവിതത്തിൽ ആവർത്തിക്കുകയാണോ? .ചിത്രത്തിലെ നായകൻ ടോം ഹാങ്ക്സ് ന്യൂയോർക്ക് എയർപോർട്ടിൽ കുടുങ്ങുന്നു. പുറത്തിറങ്ങാൻ കഴിയാത്തതിന് കാരണം നായകന്‍റെ രാജ്യത്തു സംഭവിച്ച ഭരണമാറ്റമാണ്. യുഎസിൽ ഇപ്പോൾ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും അധികാരം ഏറ്റെടുത്തപ്പോൾ പുറപ്പെടുവിച്ച റൂൾസ് ആക്ട് പ്രകാരം രണ്ടായിരത്തോളം അഫ്ഗാൻ കുടിയേറ്റക്കാരുടെ വാഷിങ്ടൻ യാത്ര അഭയാർഥി കേസ് വിചാരണയുടെ കാത്തിരിപ്പ് കേന്ദ്രത്തിലേക്കായി.
ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡറുകളുടെ വിലയിരുത്തലുകൾ ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ കുടുംബ സദസുകളുടെ പ്രധാന അജണ്ട ഇനമായി മാറിയിക്കുകയാണ്. അമേരിക്കയിൽ ജനിച്ചവർ പോലും തിരിച്ചു വരേണ്ടി വരുമെന്ന് ചിലർ വീറോടെ വാദിക്കുന്നു.
എക്സിക്യൂട്ടീവ് ഓർഡറുകൾ നിയമ വെല്ലുവിളികൾക്കു മുന്നിലേക്ക് നീങ്ങും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. സെനറ്റിലെയും കോൺഗ്രസിലെയും എതിർപ്പുകളും അതിജീവിക്കേണ്ടിവരും. മിക്കവാറും എല്ലാ ഓർഡറുകൾക്കും ഇത് ബാധകമാണ്. എന്നാൽ ഇവ ഓരോന്നായി പരിശോധിച്ചാൽ ഒരു രാജ്യത്തിൻറെ നില നില്പിനും പുരോഗതിക്കും ഈ നടപടികൾ ആവശ്യമായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും. എല്ലാവർക്കും തുല്യ നീതി എന്ന മുദ്രാവാക്യം നടപ്പാക്കി എന്ന് വരുത്തി തീർക്കാൻ നടപ്പാക്കിയിരുന്ന നയങ്ങൾക്ക് നൽകി കൊണ്ടിരുന്ന വില ഖജനാവിന് താങ്ങാനാവുന്നതിനു അപ്പുറം ആയിരുന്നു.
ട്രാൻസ്ജെൻഡറുകൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കാൻ ആവശ്യമില്ലാത്ത ആയിരമായിരം സർജറികൾ രാജ്യത്തു നടക്കുന്നതായി ആരോപണങ്ങൾ ഉയർന്നു. ഈ സർജറികളുടെ പേരിൽ ഖജനാവിന് വൻ സാമ്പത്തികം നഷ്ടമാവുന്നതായി ആരോപണങ്ങൾ ഉണ്ടായി. തുറന്നിട്ട അതിർത്തികളിലൂടെ അനധികൃതമായി വൻ തോതിൽ പണം യുഎസിലേക്ക് കടന്നു കൊണ്ടിരിക്കുന്നതായി ആരോപണങ്ങൾ ഉണ്ടായി. ഇങ്ങനെ കടന്നു വന്ന പലർക്കും അർഹതയില്ലാത്ത പദവികളും സാമ്പത്തിക ആനുകൂല്യങ്ങളും നൽകുന്നതായും പരാതികൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇത് മൂലം അർഹരായ ധാരാളം ജനങ്ങൾ വഞ്ചിക്കപ്പെട്ടു.
മാധ്യമങ്ങൾ ചില പ്രത്യേക താൽപര്യങ്ങൾക്കു പല സന്ദർഭങ്ങളിലും ഉപയോഗിക്കുന്നതായി വ്യാപകമായി ആരോപിക്കപ്പെട്ടു.