അഗ്നിശമന സേനാ മേധാവിയെ വെടിവച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ

Mail This Article
×
അലബാമ ∙ അലബാമയിൽ ദമ്പതികളുടെ വാഹനം മാനിനെ ഇടിച്ചതിനെ തുടർന്ന്, സഹായിക്കാൻ ശ്രമിച്ച കൊവെറ്റ കൗണ്ടി ബറ്റാലിയൻ അഗ്നിശമന സേനാ മേധാവി ജെയിംസ് ബർത്തലോമിയോ കൗതൻ (54) വെടിവയ്പിൽ കൊല്ലപ്പെട്ടു. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പ്രതി വില്യം റാൻഡൽ ഫ്രാങ്ക്ളിനെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്ന് അലബാമയിലെ ചേമ്പേഴ്‌സ് കൗണ്ടിയിലെ ചീഫ് ഷെരീഫ് ഡപ്യൂട്ടി മൈക്ക് പാരിഷ് പറഞ്ഞു. ഫ്രാങ്ക്ളിന് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം പറഞ്ഞതായി പാരിഷ് കൂട്ടിച്ചേർത്തു.
രണ്ട് പതിറ്റാണ്ടിലേറെയായി അടുത്തുള്ള കൊവെറ്റ കൗണ്ടിയിൽ അഗ്നിശമന സേനയിൽ സേവനമനുഷ്ഠിച്ച കൗതൻ, സൗമ്യമായ മനസ്സുള്ള കഠിനാധ്വാനിയായ ഒരു മനുഷ്യനായിരുന്നുവെന്ന് അഗ്നിശമന സേന അറിയിച്ചു.
English Summary:
Fire chief shot dead while helping couple whose car struck a deer in Alabama
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.