ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ റിപ്പബ്ലിക് ദിനാഘോഷം 25ന്

Mail This Article
ഫിലഡൽഫിയ ∙ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (പെൻസിൽവേനിയ കേരള ചാപ്റ്റർ) 25ന് ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് 4 മണിക്ക് പമ്പ കമ്യൂണിറ്റി സെന്‍ററിലാണ് (9726 Bustleton Ave #1, Philadelphia, PA 19115) പരിപാടി.
പ്രഫ. സാം പനങ്കുന്നേൽ (റിട്ട. പ്രിൻസിപ്പൽ ആൻഡ് മലയാള വിഭാഗം മേധാവി, സെന്‍റ് ജോൺസ് കോളജ്, അഞ്ചൽ) റിപ്പബ്ലിക് ദിന സന്ദേശം നൽകും. പരിപാടിയിൽ പാട്ടുകൾ, നൃത്തങ്ങൾ, സ്മരണകൾ എന്നിവ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികൾ ഉണ്ടാകും. എല്ലാ മലയാളി സമൂഹാംഗങ്ങളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (ചെയർമാൻ)-267980 7923, ഡോ. ഈപ്പൻ ദാനിയേൽ (പ്രസിഡന്‍റ്) 215-262- 0709, സുമോദ് തോമസ് നെല്ലിക്കാല (സെക്രട്ടറി)-267-322-8527, ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ) 215-605-7310.