കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം 26ന്

Mail This Article
×
ഹൂസ്റ്റൺ ∙ അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് മലയാളികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഉദ്ഘാടനം 26ന് വൈകുന്നേരം 4.30 ന് നടത്തപ്പെടും.
സ്റ്റാഫോഡ് കേരളാ ഹൗസിൽ വച്ചു നടക്കുന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉദ്ഘാടനം നിർവഹിക്കുന്നതും സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തുന്നതുമാണ്.
ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വിഡിയോ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടനക്കുവേണ്ടി ഭാരവാഹികൾ അറിയിച്ചു.
English Summary:
Kuravilangad Association of Greater Houston inaugurated on January 26
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.