ADVERTISEMENT

കൊച്ചി ∙ ന്യൂസ് 18 കേരളത്തിലെ ടോം കുര്യാക്കോസ് മീഡിയ എക്സലൻസ് അവാർഡ് 2025 ൽ മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടി. കൊച്ചി ഗോകുലം കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജിതിൻ ലാൽ ഫലകവും ഷാജി രാമപുരം പ്രശസ്തിപത്രവും നോഹ ജോർജ് ചെക്കും നൽകി അദ്ദേഹത്തെ ആദരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ചു. കേരള ഗവൺമെന്‍റിന്‍റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, അൻവർ സാദത്ത്, റോജി എം. ജോൺ, മാണി സി. കാപ്പൻ, ടി.ജെ. വിനോദ്, കെ.ജെ. മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, സാജ് എർത്ത് റിസോർട്ട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി, ഫോമാ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്‍റ് ബാബു സ്റ്റീഫൻ, ദിലീപ് വർഗീസ്, അനിയൻ ജോർജ്, ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്‍റ് രാജു പള്ളത്ത്, വൈസ് പ്രസിഡന്‍റ് അനിൽകുമാർ ആറന്മുള, ജോയിന്‍റ് സെക്രട്ടറി ആശ മാത്യു, ജോയിന്‍റ് ട്രഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

Media Excellence Award for Tom Kuriakose

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com