മകരനിലാവ്: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം സമാപിച്ചു

Mail This Article
ഹുസ്റ്റൺ ∙ റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്മസ്-പുതുവത്സരാഘോഷമായ മകരനിലാവ് സമാപിച്ചു. ശൈത്യകാലത്തിന്‍റെ ഇടവേളയിലുള്ള മകരമാസത്തിൽ സെന്‍റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നൂറുകണക്കിന് ഒരുമ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ആഘോഷത്തെ വരവേറ്റു. സാന്‍റായൊടൊപ്പമുള്ള ഫോട്ടോഷൂട്ട്, വർണവിസ്മയം തീർത്ത വിദ്യാർഥികളുടെ ബോളിവുഡ് നൃത്തങ്ങൾ, മുതിർന്നവരും കുട്ടികളും ചേർന്നുള്ള ഫാഷൻ ഷോ, ഗായകരുടെ ഗാനസന്ധ്യ, ആക്ഷൻ ഹീറോ ബാബു ആന്‍റണിയുടെ സാന്നിധ്യം, സാബു തിരുവല്ലയുടെ സ്റ്റേജ് ഷോ എന്നിവ മകരനിലാവിന് മാറ്റുകൂട്ടി.
ഒരുമ പ്രസിഡന്‍റ് ജിൻസ് മാത്യു കിഴക്കേതിലിന്‍റെ അധ്യക്ഷതയിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബാബു ആന്‍റണി കലാമേള ഉദ്ഘാടനം ചെയ്തു. ജഡ്ജ് ജൂലി മാത്യു, ഫോർട്ട് ബെൻഡ്സ് കൗണ്ടി പ്രസിങ്ക്റ്റ് #3 പൊലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, ഒരുമ ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുംകൽ, നവീൻ ഫ്രാൻസിസ്, ആർട്ടിസ്റ്റ് സാബു തിരുവല്ല, റിവർസ്റ്റോൺ ബോർഡ് മെമ്പർ ഡോ. സീന അഷറഫ്, സ്ഥാപക പ്രസിഡന്‍റ് ജോൺ ബാബു, വിനോയി കൈച്ചിറയിൽ എന്നിവർ ആശംസകൾ നേർന്നു.
ഒരുമ വൈസ് പ്രസിഡന്‍റ് റീന വർഗീസ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി മേരി ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി. 2025ലെ പുതിയ ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേറ്റു. ഡോ. ജോസ് തൈപ്പറമ്പിൽ, റെയ്ന റോക്ക്, റീന വർഗീസ്, സെലിൻ ബാബു, മെർലിൻ സാജൻ എന്നിവർ എംസിമാരായി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ മകരനിലാവ് സമാപിച്ചു. മുൻ പ്രസിഡന്‍റ് ആന്‍റു വെളിയത്ത്, കെ.പി. തങ്കച്ചൻ, റോബി ജേക്കബ്, ജോസ് ജോസഫ്, ജിജി പോൾ, ജിനോ ഐസക്, രഞ്ജു സെബാസ്റ്റ്യൻ, ബോബി ജോസഫ്, സോണി പാപ്പച്ചൻ, ബിജു ആന്‍റണി, ദീപ പോൾ, ഷാജി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്ത: ജീൻസ് മാത്യു