ലിറ്റിൽ സെയിന്റ്‌സ് വിഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു

Mail This Article
×
ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജനിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ നടത്തിയ ലിറ്റിൽ സെയിന്റ്‌സ് വിഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
നൈനാ ലിസ് തൊട്ടിച്ചിറ (ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്ഥാനവും ഡെൻസിൽ എബ്രഹാം (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) രണ്ടാം സ്ഥാനവും മിലാ മാത്യു (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) മൂന്നാം സ്ഥാനവും നേടി.
ജനപ്രിയ വിഡിയോക്കുള്ള സമ്മാനം കയിൻ ഷാജൻ (ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക), ഡെൻസിൽ എബ്രഹാം (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) എന്നിവർ നേടി.
(വാർത്ത : സിജോയ് പറപ്പള്ളിൽ)
English Summary:
Knanaya Catholic Church, Holy Childhood Ministry Video Contest Winners
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.