ADVERTISEMENT

ഡാലസ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 ല്‍ വിവിധ മേഖലകളില്‍ നിന്ന് മികച്ച സേവനം കാഴ്ചവച്ചവരെ കണ്ടെത്തുന്നതിനു വേണ്ടി നാമനിര്‍ദ്ദേശം ക്ഷണിച്ചിരുന്നു. ആതുരസേവന രംഗത്ത് മികച്ച സേവനത്തിനുള്ള നിന്ന് അവാര്‍ഡ  സ്വന്തമാക്കി ഏലിയാമ്മ ഇടിക്കുള (ആലി).

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസില്‍ നിന്ന് 2024 മെയിൽ ലൈഫ് ടൈം നേട്ടം അവാര്‍ഡ് കരസ്ഥമാക്കി. രണ്ട് വര്‍ഷക്കാലം ഡാലസിലെ ബ്രൂക്ക്ഹാവന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. അവിടെ കൊറോണറി കെയര്‍ യൂണിറ്റിലായിരുന്നു. ശേഷം ഡാലസ് മെഡിക്കല്‍ സിറ്റി ഹോസ്പ്പിറ്റലില്‍ ടെലിമെട്രി വകുപ്പില്‍ ജോലിക്ക് പ്രവേശിക്കുകയും അവിടെ 15 വര്‍ഷം മനേജര്‍ ആയി ജോലി ചെയ്തു. ക്ളിനിക്കല്‍ പ്രിസെപ്റ്റര്‍, എമര്‍ജന്‍സി യൂണിറ്റ്, ഐ,സി,യു, ഡേ സര്‍ജറി, ഇന്‍ഫ്യൂഷന്‍ നഴ്സ്, ടെലി ഹെല്‍ത്ത് ഈ മേഖലകളില്‍ എല്ലാം തന്നെ തന്റെ വെദഗ്ദ്യം പ്രകടിപ്പിക്കുവാനുള്ള അവസരം ലഭിച്ചു.  

ഇതിനിടയില്‍ സൊസൈറ്റി ഓഫ് ചെസ്റ്റ് പെയിന്‍ സെന്ററുകളില്‍ നിന്ന് ദേശിയ അംഗീകാരം, 2006 ല്‍ ഫ്രിസ്റ്റ് മാനുഷിക പുരസ്‌കാരം, നഴ്സ് ഓഫ് ദി മന്ത്, നഴ്സ് ഓഫ് ദി ഇയര്‍, എമര്‍ജന്‍സി കെയറിലെ ക്ലിനിഷ്യന്‍ ഓഫ് ദി ഇയര്‍. ഗ്രേറ്റ് 100 നഴ്സസിനുള്ള നോമിനി, മെഡിക്കല്‍ സിറ്റിയിലെ സിറ്റി സ്റ്റാര്‍ എന്നിവയുള്‍പ്പെടെ ആലി നേടി.

india-press-club-of-north-texas-award-for-eliamma-edikula-1

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്വാതന്ത്ര ദിന മെഡിക്കല്‍ എമര്‍ജന്‍സി ടിം, നോര്‍ത്ത് ടെക്സസ് ഇന്ത്യന്‍ ഫിസിഷ്യന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ടെലി വൊളന്റിയർ ആയും ആലി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മക്കള്‍ ഹെല്‍ത്ത് അഡ്മിനിസ്ട്രേറ്റില്‍ ജോലി ചെയ്യുന്ന കെന്‍സ്ലോ ഇടിക്കുള, ഡോ. വിന്‍സ്ലോ ഇടിക്കുള (ഈ.എന്‍. റ്റി) ഡോ. അന്‍സെലോ ഇടിക്കുള (ജനറല്‍ സര്‍ജറി) ആറ് കൊച്ചു മക്കള്‍ ഭര്‍ത്താവ് ഇടിക്കൂള.  ഇങ്ങനെ ഒരു അംഗികാരം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസില്‍ നിന്നും ലഭിച്ചതില്‍ അത്യധികം സന്തോഷിക്കുന്നു എന്ന് ആലി പറഞ്ഞു. 
(വാർത്ത: ലാലി ജോസഫ്)

English Summary:

India Press Club of North Texas Award for Eliamma Edikula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com