ലേശം ഫാഷൻ കൂടിപോയി, വിമാനത്തിൽ നിന്നും പുറത്ത്; ടാറ്റൂവിനും വിലക്ക്, വ്യത്യസ്ത നിയന്ത്രണവുമായി വിമാന കമ്പനി

Mail This Article
ഫ്ലോറിഡ ∙ വിമാനത്തിലെ യാത്രക്കാർക്ക് ഡ്രസ് കോഡുമായി എയർലൈൻ. കമ്പനി നിർദേശിച്ചിരുക്കുന്ന 'മാന്യമായ വസ്ത്രം' ധരിച്ചവർക്ക് മാത്രമെ വിമാനത്തിൽ പ്രവേശനം അനുവദിക്കൂ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സായ സ്പിരിറ്റ് എയര്‍ലൈന്‍സാണ് യാത്രക്കാർക്ക് വ്യത്യസ്ത നിയന്ത്രണവുമായി എത്തിയിരിക്കുന്നത്. യാത്രക്കാർക്കായി ജനുവരി 22 ന് പുറത്തിറക്കിയ കമ്പനിയുടെ പുതുക്കിയ നിർദേശത്തിലാണ് മാറ്റങ്ങളുള്ളത്.
തങ്ങളുടെ പ്രതിച്ഛായ കണക്കിലെടുത്താണ് യാത്രക്കാരുടെ വസ്ത്രധാരണ രീതിയിൽ എയർലൈനിന്റെ പുതിയ നിയന്ത്രണം. ശരീരം കാണിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം, അശ്ലീല സ്വഭാവമുള്ള ടാറ്റൂ എന്നിവയ്ക്കാണ് വിലക്ക്. എന്താണ് മാന്യമായ രീതിയിലുള്ള വസത്രധാരണമെന്ന് കമ്പനി 'കാരിയേജ് കരാറിൽ' വ്യക്തമായി പറയുന്നുണ്ട്.
ഒക്ടോബറിൽ, ക്രോപ്പ് ടോപ്പുകൾ ധരിച്ചതിന്റെ പേരിൽ സ്പിരിറ്റ് ഫ്ലൈറ്റ് അറ്റൻഡന്റ്, താര കെഹിഡി എന്ന യുവതിയെയും സുഹൃത്തിനെയും വിമാനത്തിൽ കയറുന്നതിൽ നിന്നും വിലക്കിയിരുന്നു. മറ്റ് എയർലൈനുകളിലും സമാന പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പല യാത്രക്കാർക്കും വസ്ത്രധാരണത്തിന്റെ പേരിൽ ബോർഡിങ് നിഷേധിച്ചിട്ടുണ്ട്.