ADVERTISEMENT

ഷിക്കാഗോ ∙ 2026 ൽ ഷിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18ന് ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ പിസി മാമനാണ് പ്രയർ ലൈൻ ഉദ്ഘാടനം നിർവഹിച്ചത്.

എഫ്പിസിസി കൺവീനർ ഡോ. വില്ലി എബ്രഹാം അധ്യക്ഷൻ ആയിരുന്നു. നാഷനൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ആമുഖ പ്രസ്താവന നടത്തി. ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, പാസ്റ്റർ ബാബു കുമ്പഴ, ചാക്കോ തോമസ്, സിസ്റ്റർ ജോയ്സ് സ്റ്റീഫൺസൻ, സിസ്റ്റർ മിനി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

നാഷനൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൻ തീം അവതരിപ്പിച്ചു. ലോഗോയുടെ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും പാസ്റ്റർ ജോസഫ് കെ ജോസഫ്, പാസ്റ്റർ എം ജി ജോൺസൺ എന്നിവർ നിർവഹിച്ചു. വിവിധ സബ് കമ്മിറ്റികളുടെ സമർപ്പണ പ്രാർഥന പാസ്റ്റർ ജോൺ ടി കുര്യൻ നടത്തി. റവ. ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥി ആയിരുന്നു. നാഷനൽ ഭാരവാഹികളായ സെക്രട്ടറി സാം മാത്യു ട്രഷറർ പ്രസാദ് ജോർജ്, ഇംഗ്ലിഷ് വിഭാഗം കൺവീനർ ഡോ. ജോനാഥൻ ജോർജ്, ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവർ ഉൾപ്പെടെ നിരവധി സംസ്ഥാന പ്രതിനിധികൾ ഓൺലൈനിലൂടെ മീറ്റിങ്ങിൽ പങ്കെടുത്തു.

pcnak-prayer-line-inauguration-4
പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം
pcnak-prayer-line-inauguration-3
പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം
pcnak-prayer-line-inauguration-2
പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം
pcnak-prayer-line-inauguration-4
pcnak-prayer-line-inauguration-3
pcnak-prayer-line-inauguration-2

നാഷനൽ കമ്മിറ്റിയംഗം ഷെറി ജോർജിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ലോക്കൽ കൺവീനർമാരായ ഡോ. ടൈറ്റസ് ഈപ്പൻ  പാസ്റ്റർ ജിജു ഉമ്മൻ സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി, ട്രഷറർമാരായ കെ ഒ ജോസ് സിപിഎ, വർഗീസ് സാമുവേൽ എന്നിവർ പ്രാദേശിക ക്രമീകരണങ്ങൾ ചെയ്തു.
(വാർത്ത : കുര്യൻ ഫിലിപ്പ്)

English Summary:

PCNAK Prayer Line Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com