ADVERTISEMENT

ന്യൂജഴ്‌സി ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജന്റെ ആഭിമുഖ്യത്തിൽ  റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26ന് രാത്രി 8.30 ന്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായ പരിപാടിയിൽ ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവും മുൻ ഗ്ലോബൽ ചെയർമാനുമായ ഡോ. ജോർജ് ജേക്കബ്, ചലച്ചിത്ര നിർമാതാവും നടനുമായ ദിനേശ് പണിക്കർ എന്നിവർ പങ്കെടുക്കും.

ഏമി ഉമ്മച്ചൻ, ഡോ റെയ്ന റോക്ക്, മാത്യുക്കുട്ടി ആലുംപറമ്പിൽ എന്നിവരാണ് പ്രോഗ്രാം കൺവീനേഴ്‌സ്. അഷിത ശ്രീജിത്ത് എം സി കർത്തവ്യം നിർവഹിക്കും. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ, അമേരിക്ക റീജൻ എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി ബോർഡ് അംഗങ്ങൾ എന്നിവർ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

English Summary:

World Malayali Council America Region is organizing the Republic Day celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com