സാൻഫോർഡ് രാജ്യാന്തര വിമാനത്താവളം വികസിപ്പിക്കും

Mail This Article
×
ഒര്‍ലാന്‍ഡോ ∙ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സാൻഫോർഡ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ വികസനത്തിന് പദ്ധതി ആവിഷ്കരിച്ചു. 300 മുതൽ 400 മില്യൻ ഡോളർ ചെലവ് വരുന്ന വികസനമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ സെമിനോൾ കൗണ്ടിക്ക് ഉയർന്ന വരുമാനവും വ്യാപാര വികസനവും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
പിപികെ ഏവിയേഷൻ 36 ഏക്കർ ഭൂമിയും ഇപിസി എയ്റോസ്പേസ് എയർക്രാഫ്റ്റ് മോഡിഫിക്കേഷൻ കമ്പനി 67 ഏക്കറും ഏറ്റെടുക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഈ വർഷം തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങളും ബിസിനസ് സംരംഭങ്ങളും സാധ്യമാകുമെന്നും കൗണ്ടി കമ്മീഷണർമാർ പറഞ്ഞു. ലഭ്യമായ 450 ഏക്കറിൽ 150 ഏക്കറിലാണ് ഇപ്പോൾ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
English Summary:
Orlando Sanford International Airport Future Developments US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.