ADVERTISEMENT

ഡാലസ്∙ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള യുഎസ്  പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ തുടർന്ന് ശക്തമായ നടപടിയുമായി സർക്കാർ. ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി നോർത്ത് ടെക്സസിൽ ഞായറാഴ്ച 84 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് കർശനമാക്കാനുള്ള ഉത്തരവിനെ തുടർന്ന് ഡാലസ്-ഫോർട്ട് വർത്ത് പ്രദേശത്ത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഏജന്‍റുമാർ ഓപ്പറേഷനുകൾ ആരംഭിച്ചു. ഡാലസ്, ഇർവിങ്, ആർലിങ്ങ്ടൻ, ഫോർട്ട് വർത്ത്, ഗാർലൻഡ്, കോളിൻ കൗണ്ടി എന്നിവിടങ്ങളിലാണ് അറസ്റ്റ് പ്രധാനമായും നടന്നത്. 

അനധികൃത കുടിയേറ്റം പരിഹരിക്കുന്നതിനുള്ള സംസ്ഥാന, ഫെഡറൽ നടപടികളുടെ ഭാഗമായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് മെക്സിക്കോയുടെ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചു.

ക്രിമിനൽ ചരിത്രമുള്ളവരുടെ അറസ്റ്റിന് മുൻഗണന നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പൊതു സുരക്ഷയിലും ദേശീയ സുരക്ഷാ ഭീഷണികളിലുമാണ് പ്രാരംഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാജ്യവ്യാപകമായി കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

English Summary:

84 arrested in North Texas in immigration sweep

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com